Connect with us

തിരക്കാണ് ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പോലും എനിക്ക് അറിയില്ല’; വിവാഹം എന്നിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല ; നയൻ‌താര

Movies

തിരക്കാണ് ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പോലും എനിക്ക് അറിയില്ല’; വിവാഹം എന്നിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല ; നയൻ‌താര

തിരക്കാണ് ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പോലും എനിക്ക് അറിയില്ല’; വിവാഹം എന്നിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല ; നയൻ‌താര

തമിഴ് സിനിമയിലെ ലേഡിസൂപ്പർ സ്റ്റാർ ആണ് നയൻതാര. കൈനിറയെ സിനിമകളുമായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻസിന്റെ ഏറ്റവും പുതിയ സിനിമയാണ് കണക്ട്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സത്യരാജ്, അനുപം ഖേർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 22 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിൽ നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, രാപ്പകൽ തുടങ്ങി ഒരുപിടി സിനിമകളിൽ അഭിനയിച്ചു.
തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ നടി തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി. കരിയറിൽ തുടരെ വിവാദങ്ങളും മറ്റും വന്നപ്പോഴും പിടിച്ചു നിന്ന നയൻസിന് പിന്നീട് കൈനിറയെ അവസരങ്ങൾ ലഭിച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അടുത്തിടെ വാടക ​ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുഞ്ഞുങ്ങളെയും സ്വീകരിച്ചു.

കണക്ട് ആണ് നയൻതാരയുടെ ഏറ്റവും പുതിയ സിനിമ. ഡിസംബർ 22 ന് റിലീസ് ചെയ്യുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ ശരവണൻ ആണ്. മായ എന്ന സൂപ്പർ‌ ഹിറ്റ് സിനിമയ്ക്ക് ശേഷം നയൻസും അശ്വിൻ ശരവണനും ഒരുമിക്കുന്ന സിനിമയാണിത്. വിഘ്നേശിന്റെയും നയൻസിന്റെയും നിർമാണ കമ്പനി ആയ റൗഡി പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി അഭിമുഖം നൽകിയിരിക്കുകയാണ് നയൻതാര. അടുത്തിടെ വന്ന വിവാദങ്ങളെക്കുറിച്ചും വിഘ്നേശുമായുള്ള വിവാഹത്തെക്കുറിച്ചും നയൻതാര സംസാരിച്ചു. പൊതുവെ അഭിമുഖങ്ങൾ നൽകാത്ത നയൻസിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോസിപ്പുകൾ പരക്കുന്നത് ചില സമയത്ത് മനസ്സിലാക്കാം. കാരണം നമ്മൾ പബ്ലിക്ക് ഐയിൽ ഉള്ളവരാണ്. പക്ഷെ ചിലപ്പോൾ അവർ വല്ലാതെ പേഴ്സണൽ സ്പേസിലേക്ക് കടക്കും. അപ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആവും. അതിലൊന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് അഭിമുഖീകരിച്ചേ പറ്റൂ വേറെ ഓപ്ഷൻ ഇല്ല’

ഒരു പുരുഷൻ കല്യാണം കഴിക്കുമ്പോൾ ഒന്നും മാറുന്നില്ല. പക്ഷെ ഒരു പെൺകുട്ടി കല്യാണം കഴിക്കുമ്പോഴും അവളിൽ ഒരു മാറ്റവുമില്ലെങ്കിലും അവരുടെ ജീവിതത്തിലെ മാറ്റങ്ങൾ എന്താണെന്നാണ് ആളുകളുടെ ശ്രദ്ധ. എനിക്ക് വിഘ്നേശിനെ പത്തു വർഷത്തോളമായി അറിയാം’

‘പ്രൊഫഷണലി ഒന്നും മാറിയിട്ടില്ല. ഞാനിപ്പോഴും വർക്ക് ചെയ്യുന്നു. ഞാൻ മുമ്പ് ചെയ്തിരുന്ന സിനിമകളേക്കാൾ കൂടുതൽ ഇപ്പോൾ ചെയ്യുന്നു. കാരണം അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകുന്നു. സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല’

‘ലോക്ഡൗൺ സമയത്ത് ഞാൻ സുഖമായി ഉറങ്ങി. കാരണം അതുവരെ വർക്ക് ചെയ്ത് കൊണ്ടേയിരിക്കുകയായിരുന്നു. എന്റെ പിറന്നാളിനോ ഭർത്താവിന്റെ പിറന്നാളിനോ അല്ലാതെ ഞാൻ ബ്രേക്ക് എടുക്കാറില്ല. എല്ലാ ദിവസവും വർക്ക് ചെയ്യും. ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പോലും എനിക്ക് അറിയില്ല’

‘വീക്കെന്റിൽ എന്താണ് പ്ലാൻ എന്ന് ആളുകൾ ചോദിക്കുമ്പോൾ അതെന്നാണെന്ന് എനിക്കറിയില്ലെന്നാണ് ഞാൻ പറയാറ്. അതിനാൽ ലോക്ഡൗൺ സമയത്ത് സ്വസ്ഥമായിരുന്നു,’ നയൻതാര പറഞ്ഞതിങ്ങനെ.

Continue Reading
You may also like...

More in Movies

Trending