Connect with us

മലയാള സിനിമയിലെ എഴുത്തുകാരെക്കുറിച്ചാണ് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നത്; പൃഥ്വിരാജ്

Movies

മലയാള സിനിമയിലെ എഴുത്തുകാരെക്കുറിച്ചാണ് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നത്; പൃഥ്വിരാജ്

മലയാള സിനിമയിലെ എഴുത്തുകാരെക്കുറിച്ചാണ് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നത്; പൃഥ്വിരാജ്

മലയാള സിനിമ ഇന്ന് ഒരുപാട് മാറി. എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ഇന്നത്തെ സിനിമയില്‍. സംവിധായകരുടെ കൂടെ മാക്‌സിമം സഹകരിക്കുകയെന്നാണ് താരങ്ങളോട് പറയാനുള്ളത്. നസീര്‍ സാറൊക്കെ അങ്ങനെയായിരുന്നു. നമ്മളെ പത്ത് പേരറിയുന്നത് ഈ തൊഴിലിലൂടെയാണ്. ആ ബോധം എല്ലാവര്‍ക്കും ഉണ്ടായാല്‍ നല്ലതാണെന്നുമായിരുന്നു പൂജപ്പുര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കടുവയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ റിലീസിന് മണിക്കൂറുകള്‍ മാത്രം. ഡിസംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുകയാണ് പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പ’. വലിയ ക്യാന്‍വാസില്‍ മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്നതിനോടൊപ്പം എഴുത്തുകാരുടെ സംഘടനായ റൈറ്റേഴ്‌സ് യൂണിയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് കാപ്പ. എഴുത്തുകാര്‍ നിര്‍മ്മാതാക്കളാകുമ്പോള്‍ സിനിമ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്നും മലയാള സിനിമയില്‍ എഴുത്തുകാര്‍ എത്രമാത്രം ആദരിക്കപ്പെടേണ്ടവരാണെന്നും പറയുകയാണ് പൃഥ്വിരാജ്.

കഴിഞ്ഞ രണ്ടുവര്‍ഷക്കലത്തിനിടയില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വരവോടെ മലയാള സിനിമയ്ക്ക് ദേശീയ തലത്തിലുള്ള ശ്രദ്ധയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. പല സംവാദ വേദികളിലും മലയാള സിനിമയെക്കുറിച്ച് ആളുകള്‍ അഭിമാനപൂര്‍വ്വം സംസാരിക്കുന്നത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ചാണ്. എന്തൊരു വേറിട്ട ചിന്തയാണ് മലയാള സിനിമയില്‍ നിന്ന് പുറത്തുവരുന്നത് എന്നൊക്കെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് ആരെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്നാണ്. മലയാള സിനിമയിലെ എഴുത്തുകാരെക്കുറിച്ചാണ് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നത്.

മലയാള സിനിമ കണ്ടെത്തുന്ന വിഷയങ്ങളെക്കുറിച്ചും സൃഷ്ടിക്കുന്ന തിരക്കഥകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ചര്‍ച്ചകളുണ്ടാകുമ്പോള്‍ നമ്മുടെ എഴുത്തുകാരെക്കുറിച്ചാണ് അവര്‍ പറയുന്നത്.’ഞാനൊരു എഴുത്തുകാരനല്ലാത്തതുകൊണ്ടും തുടക്കകാല സംവിധായകനായതുകൊണ്ടും എനിക്ക് പറയാന്‍ ഒരു മടിയുമില്ല, മലയാള സിനിമയുടെ ഐഡന്റിറ്റി എന്നുപറയുന്നത് നമ്മുടെ എഴുത്തുകാരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതും ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടതും ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ടതും നമ്മുടെ എഴുത്തുകാര്‍ തന്നെയാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. റൈറ്റേഴ്‌സ് യൂണിയന്‍ ഒരു സിനിമ നിര്‍മ്മിക്കുകയും ആ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു എന്ന് പറഞ്ഞത് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ്.’

‘കാപ്പ എന്ന സിനിമയെക്കുറിച്ച് എന്റെ ഏറ്റവും വലിയ അഭിമാനം റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ച സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നുള്ളതാണ്. ഇനിയും ഒരുപാട് സിനിമകള്‍ റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മിക്കാന്‍ സാധിക്കട്ടെ, അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടാകട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സത്യത്തില്‍ ഇതൊരു അത്ഭുതമാണ്. ഒരു ട്രേഡ് യണിയന്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ ആരോടും ഒരുഫേവറും ആവശ്യപ്പെട്ടിട്ടല്ല അവരിതിന് മുന്‍കൈയ്യെടുത്തത്. ഞാനടക്കമുള്ള എല്ലാവരും അവരുടെ വേതനം കൈപ്പറ്റി വലിയ ക്യാന്‍വാസില്‍ തന്നെയാണ് കാപ്പയും ഒരുക്കിയിരിക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ച തീയേറ്റര്‍ ഓഫ് ഡ്രീംസ് എന്ന ഈ പുതിയ പ്രൊഡക്ഷന്‍ ഹൗസിനുള്ള നന്ദിയും രേഖപ്പെടുത്തുകയാണ്.’ കാപ്പയുടെ റിലീസുമായി ബന്ധപ്പെട്ട് റൈറ്റേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് താരം പ്രതികരിച്ചത്.

More in Movies

Trending

Recent

To Top