Connect with us

വാടക ഗർഭധാരണം നടന്നത് ദുബായിലെ ബന്ധു വഴി; സത്യവാങ്‌മൂലത്തിൽ അറിയിച്ചത് ഇങ്ങനെ

News

വാടക ഗർഭധാരണം നടന്നത് ദുബായിലെ ബന്ധു വഴി; സത്യവാങ്‌മൂലത്തിൽ അറിയിച്ചത് ഇങ്ങനെ

വാടക ഗർഭധാരണം നടന്നത് ദുബായിലെ ബന്ധു വഴി; സത്യവാങ്‌മൂലത്തിൽ അറിയിച്ചത് ഇങ്ങനെ

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ സന്തോഷ വാർത്ത നയൻതാരയും വിഘ്‌നേഷും പങ്കുവെച്ചതിന് പിന്നാലെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്.

നയൻതാര വാടക ഗർഭധാരണത്തിലൂടെയാണ് അമ്മയായത്. ഇതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായ നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്

വാടകഗർഭധാരണത്തിന്റെ കാര്യത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ഇരുവരും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. സത്യവാങ്മൂലത്തിനൊപ്പം വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നയൻതാരയും വിഘ്നേഷ് ശിവനും ഹാജരാക്കി. വാടക ഗർഭധാരണം നടന്നത് നയൻതാരയുടെ ദുബായിലെ ബന്ധു വഴിയാണെന്നും ദമ്പതികൾ വ്യക്തമാക്കിയിട്ടുണ്ട്.

അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്‌ട്, 2021-ൽ പ്രാബല്യത്തിൽ വന്ന സറോഗസി (റെഗുലേഷൻ) ആക്‌ട് എന്നിവ പ്രകാരം, ദമ്പതികൾ വിവാഹിതരായി അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ വാടക ഗർഭധാരണത്തിന് അർഹതയുള്ളൂ. സ്ത്രീക്ക് 25 നും 50 നും ഇടയിലും ഭർത്താവിന് 26 നും 55 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. അവർക്ക് ജീവശാസ്ത്രപരമോ ദത്തെടുക്കപ്പെട്ടതോ ആയ ഒരു കുട്ടിയും ഉണ്ടാകരുത്. നിയമമനുസരിച്ച്, വാടക അമ്മ ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം, വിവാഹിതയായ സ്വന്തം കുട്ടിയും 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയും, ജീവിതത്തിൽ ഒരിക്കൽ മാത്രം വാടകയ്ക്ക് ലഭിച്ച സ്ത്രീയും ആയിരിക്കണം.

നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നകാര്യം ഒക്ടോബർ 9-നായിരുന്നു ഇവർ വെളിപ്പെടുത്തിയത്.

“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു .

More in News

Trending

Recent

To Top