Connect with us

കങ്കണ ദുര്‍മന്ത്രവാദിനി, ആ ര്‍ത്തവ ര ക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്യും; വിവാദങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്

News

കങ്കണ ദുര്‍മന്ത്രവാദിനി, ആ ര്‍ത്തവ ര ക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്യും; വിവാദങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്

കങ്കണ ദുര്‍മന്ത്രവാദിനി, ആ ര്‍ത്തവ ര ക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്യും; വിവാദങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. ഇപ്പോഴിതാ തന്റെ പേരിലുണ്ടായ ഒരു വിവാദത്തെ കുറിച്ച് പറയുകയാണ് കങ്കണ റണാവത്. താന്‍ ആ ര്‍ത്തവ ര ക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നതിനെ കുറിച്ചാണ് കങ്കണ പറയുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ആണ് കങ്കണ ഇതേ കുറിച്ച് കുറിച്ചിരിക്കുന്നത്. നേരത്തെ കങ്കണയുടെ കാമുകനായ അധ്യായന്‍ സുമന്‍ നടി ദു ര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നു. കൂടാതെ കങ്കണ ആ ര്‍ത്തവ ര ക്തം കുടിപ്പിച്ചിട്ടുണ്ടെന്നും അധ്യായന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളെ കുറിച്ചാണ് കങ്കണ പറയുന്നത്.

‘2016ല്‍ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ തന്റെ ആര്‍ട്ടിക്കിളില്‍ എഴുതി ഞാന്‍ ദു ര്‍മന്ത്രവാദം ചെയ്യുന്നതിന്റെ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്.’ ഞാന്‍ എന്റെ ആ ര്‍ത്തവ ര ക്തം പലഹാരത്തില്‍ കലര്‍ത്തി മറ്റുള്ളവര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഹഹ ആ നാളുകള്‍ രസകരമായിരുന്നു.

സിനിമാ പശ്ചാത്തലമില്ലാതെ, വിദ്യഭ്യാസമില്ലാതെ, മാര്‍ഗ നിര്‍ദേശികളില്ലാതെ, ഏജന്‍സിയോ ഗ്രൂപ്പോ കാമുകനോ സുഹൃത്തോ ഇല്ലാതെ ഞാന്‍ ടോപ്പിലെത്തുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. അതിനാല്‍ അവരെല്ലാം ചേര്‍ന്ന് എനിക്കെതിരെ ദുര്‍മന്ത്രവാദം എന്ന കഥ ഉണ്ടാക്കുകയായിരുന്നു’ എന്നാണ് കങ്കണ പറയുന്നത്.

കൂടാതെ സദ്ഗുരുവിന്റെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. രണ്ട് നൂറ്റാണ്ട് മുമ്പ് സ്ത്രീകളെ മന്ത്രവാദികളെന്ന് ആരോപിച്ച് ചുട്ടുകൊല്ലുമായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് സൂപ്പര്‍ പവറുണ്ടെങ്കില്‍ മന്ത്രവാദിയെന്ന് വിളിക്കും. എന്നേയും മന്ത്രവാദിയെന്ന് വിളിച്ചു. പക്ഷെ എന്നെ ചുട്ടുകൊല്ലാന്‍ ഞാന്‍ സമ്മതിച്ചില്ല. പകരം ഞാന്‍ ഹഹഹ. ഞാന്‍ ശരിക്കുമൊരു മന്ത്രവാദിയായിരിക്കണം, എന്നാണ് കങ്കണ പറയുന്നത്.

More in News

Trending

Recent

To Top