ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര.ദേശീയ പുരസ്കീരങ്ങള്‍ നേടിയ ‘അന്ധാദുന്‍’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ നയന്‍താര നായികയാകുമെന്ന് സൂചന നേരത്തെ പുറത്ത് വിട്ടിരുന്നു
എന്നാല്‍ ചിത്രത്തിലെ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ സിനിമ നയന്‍താര നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്തെങ്കിലും താരം നിരസിക്കുകയായിരുന്നു. ഈ ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
2019-ലെ മികച്ച ചിത്രത്തിനടക്കമുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. മികച്ച തിരക്കഥക്കും പുരസ്കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം ‘മാസ്റ്ററി’നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു...
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചത്....