Connect with us

നയന്‍സിനും വിക്കിക്കും സമ്മാനങ്ങൾ അയച്ച് കാര്‍ത്തി; അതീവ സന്തോഷത്തോടെ താരദമ്പതികൾ

featured

നയന്‍സിനും വിക്കിക്കും സമ്മാനങ്ങൾ അയച്ച് കാര്‍ത്തി; അതീവ സന്തോഷത്തോടെ താരദമ്പതികൾ

നയന്‍സിനും വിക്കിക്കും സമ്മാനങ്ങൾ അയച്ച് കാര്‍ത്തി; അതീവ സന്തോഷത്തോടെ താരദമ്പതികൾ

അടുത്തിടെയാണ് തങ്ങൾക്ക് ഇട്ടക്കുഞ്ഞുങ്ങൾ പിറന്നാൾ കാര്യം നയന്‍താരയും വിഘ്‌നേഷും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്

ഇപ്പോഴിതാ മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയന്‍സിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തി. കാര്‍ത്തിയുടെ സമ്മാനങ്ങളുടെ ചിത്രങ്ങള്‍ വിക്കി തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

More in featured

Trending

Recent

To Top