featured
നയൻതാരയുടെ വാടകഗർഭധാരണം: ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി കണ്ടെത്തി, താരദമ്പതികൾ ചോദ്യ മുനയിലേക്ക്….
നയൻതാരയുടെ വാടകഗർഭധാരണം: ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി കണ്ടെത്തി, താരദമ്പതികൾ ചോദ്യ മുനയിലേക്ക്….
നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും അതനുസരിച്ചാകും തുടർനടപടികളെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
ആശുപത്രി അധികൃതരിൽ നിന്ന് ഉടൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമെങ്കിൽ ദമ്പതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അടുത്തിടെയാണ് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്‌നേഷും നയന്‍താരയും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ സൈബര്‍ ഇടം വലിയ ചര്‍ച്ചകള്‍ക്ക് വേദിയായി. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴാണ് ദമ്പതികള്‍ മാതാപിതാക്കള്‍ ആയ വിവരം അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലും നായൻതാരയാണ് നായികയായി എത്തുന്നത്.