Malayalam
നയൻതാരയുടേയും വിഘ്നേഷിന്റെയും ഉയിരിന്റെയും ഉലകത്തിന്റേയും ഔദ്യോഗിക പേരുകള്‍ പുറത്ത്
നയൻതാരയുടേയും വിഘ്നേഷിന്റെയും ഉയിരിന്റെയും ഉലകത്തിന്റേയും ഔദ്യോഗിക പേരുകള്‍ പുറത്ത്
കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെയും താരങ്ങൾ സ്വീകരിച്ചു. ഉയിര്, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതാ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഉയിര് രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല
അടുത്തിടെ വിഘ്നേഷും നയന്‍താരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇരുവരും. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച ഇരുവരും അവരുടെ മുഖം ക്യാമറകളില്‍ നിന്ന് മറച്ചുപിടിക്കുന്നതും വീഡിയോയില്‍ കാണാം.
മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. തന്റെ കുട്ടികളെ ചിറകിനുള്ളില്‍ ഒളിപ്പിക്കുന്ന അമ്മ കിളിയെപ്പോലെ എന്നും ചില കമന്റുകള്‍ ഈ വീഡിയോയ്ക്ക് നയന്‍താരയെക്കുറിച്ച് ആരാധകരുടെതായി വന്നിരുന്നു
ആഘോഷ വേളകളില്‍ പോലും ദമ്പതികള്‍ കുട്ടികള്‍ക്കൊപ്പം എടുക്കുന്ന ചിത്രങ്ങള്‍ കുട്ടികളുടെ മുഖം മറച്ചാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറ്.
