Malayalam Breaking News
സംവിധായിക നയന സുര്യനെ മരിച്ച നിലയിൽ കണ്ടെത്തി
സംവിധായിക നയന സുര്യനെ മരിച്ച നിലയിൽ കണ്ടെത്തി
By
മലയാള ചലച്ചിത്ര സംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ. ഓച്ചിറ അഴീക്കൽ സ്വദേശി ആയ നയന സൂര്യൻ , ലെനിൻ രാജേന്ദ്രന്റെ സംവിധായക സഹായി ആയിരുന്നു.
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതി, പിന്‍പേ നടപ്പവള്‍ എന്നീ സിനിമകളിലും സഹ സംവിധായികയായി. ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടന്, ഉട്ടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ്, ജന്‍സ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
nayana sooryan found dead
