Connect with us

നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല, എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്; നവ്യ നായർ

Actress

നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല, എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്; നവ്യ നായർ

നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല, എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്; നവ്യ നായർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ സോഷ്യൽമീഡിയ വഴി ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

വിവാഹജീവിതത്തിനുശേഷമുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച് വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്ക് വീഡിയോയിലൂടെ നവ്യ പറഞ്ഞ് കൊടുക്കുന്നുണ്ട്. സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നമുക്ക് നമ്മുടെ അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാ​ഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്.

ഒരാളുടെ സക്സസ് നോക്കേണ്ടത് അയാൾ വിവാഹിതനായോ എന്നത് നോക്കിയും ആകരുത്. നമ്മുടെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, വീട് എന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാഷ്യൽ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും വീഡിയോയിലൂടെ നവ്യ പറയുന്നു.

എന്നെ ഞാൻ കൂടുതൽ സ്നേഹിക്കണമെന്നും പ്രയോ​റിറ്റി കൊടുക്കണമെന്നും എനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്. അതുപോലെ ആരും ആരെയും വിലയിരുത്തരുത്.

കാരണം അവർ വന്ന വഴികൾ നമുക്ക് അറിയില്ലല്ലോ. എന്റെ പേരിൽ കുറച്ചുനാൾ മുമ്പ് ഒരു ഇഡി കേസ് വന്നിരുന്നു. വർഷങ്ങളായി സിനിമയിലുള്ള ആളല്ലേയെന്നത് പോലും മറന്ന് പോയി ആളുകൾ അസഭ്യം പറയാനും തെറിവിളിക്കാനും തുടങ്ങി. ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ ഇടും മുമ്പ് പത്ത് വട്ടം ആലോചിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. സൊസൈറ്റിയെ കുറിച്ച് ചിന്തിക്കുന്നത് നിർത്തി. എന്റെ പവർ എന്നും ഞാൻ തന്നെയാണ്. ഞാൻ ഒരു ഹ്യൂമൺ ബീയിങ്ങാണ്.

വളരെ എംപതറ്റിക്കാണ് എന്നതാണ് എന്റെ ക്വാളിഫിക്കേഷൻ. സ്റ്റഡീസാണ് ചോദിക്കുന്നതെങ്കിൽ ഞാൻ ഒരു എംബിഎ ​ഗ്രാജുവേറ്റാണ്. എച്ച് ആർ മാർക്കറ്റിങിലാണ് സ്പെഷ്യലൈസേഷൻ. ഇം​ഗ്ലീഷ് ലിറ്ററേച്ചറിലായിരുന്നു ഡി​ഗ്രി. അതുപോലെ അമ്മയായ നവ്യയേക്കാൾ മകളായ നവ്യയാണ് അടിപൊളി. എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും മകന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയാറില്ലെന്നും നവ്യ പറയുന്നു.

ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റിൽ എന്തായിരിക്കുന്നുവോ അതിന് പിന്നിൽ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കൽ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും.

എല്ലാവരേയും കേൾക്കാൻ മനസുള്ളതിന് കാരണവും എല്ലാം അതാണ്. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ​ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. അവനവന്റെ കാര്യം അവനവൻ തന്നെ ചിന്തിച്ചത് തീരുമാനം എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ശരിയെന്ന കാര്യത്തിന് വേണ്ടി നിൽക്കുക. മോനെ നൃത്തം പഠിപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമെ അറിയൂ.പഠിക്കാൻ അവന് മടിയാണ്. ഞാൻ ഓടിച്ചിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷെ നന്നായി നൃത്തം ചെയ്യുമെന്ന് നവ്യ പറയുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top