Connect with us

ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവെച്ച് നടി ഖുഷ്ബു സുന്ദർ, അപ്രതീക്ഷിത രാജിയ്ക്ക് പിന്നിൽ!

Actress

ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവെച്ച് നടി ഖുഷ്ബു സുന്ദർ, അപ്രതീക്ഷിത രാജിയ്ക്ക് പിന്നിൽ!

ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവെച്ച് നടി ഖുഷ്ബു സുന്ദർ, അപ്രതീക്ഷിത രാജിയ്ക്ക് പിന്നിൽ!

നടിയായും രാഷ്ട്രീയ പ്രവർത്തകയായും പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ഖുഷ്ബു സുന്ദർ. ഇപ്പോഴിതാ നടി ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പദവി ഏറ്റെടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഖുശ്‌ബുവിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

2023 ഫെബ്രുവരിയിലാണ് നടിയെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തത്. കാലാവധി അവസാനിക്കാൻ ഇനിയും ഒന്നര വർഷത്തോളം ബാക്കി നിൽക്കെയാണ് നടി രാജിവെച്ചിയിരിക്കുന്നത്. ജൂൺ 28ന് ഖുശ്‌ബു രാജിക്കത്ത് കൈമാറിയെന്നാണ് ചില റിപ്പോർട്ടുകൾ. ഇപ്പോഴാണ് ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുഷ്ബുവിന്റെ രാജി സ്വീകരിച്ചത്.

എന്നാൽ എന്താണ് ഖുഷ്ബു പെട്ടെന്ന് രാജിവെയ്ക്കാനുള്ള ശരിയായ കാരണമെന്ന് പുറത്ത് വന്നിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് ഖുശ്‌ബു സൂചന നൽകിയിട്ടുണ്ട്. ബിജെപി വൃത്തങ്ങളും ഇക്കാര്യം അം​ഗീകരിക്കുന്നുണ്ട്. നേരത്തെ, വനിതാ കമ്മീഷൻ അംഗത്വം ഏറ്റെടുത്ത ശേഷം രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

പാർട്ടിക്ക് വേണ്ടി സംവാദങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാൻ കഴിയുന്നില്ലെന്നും വനിതാ കമ്മീഷൻ അംഗത്വം രാജി വെച്ച് പാർട്ടിയിൽ ഉറച്ചു നിൽക്കാനാണ് നടി ഉദ്ദേശിക്കുന്നതെന്നും വിവരമുണ്ട്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖുശ്ബുവിന് സീറ്റ് കിട്ടാതിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.

തമിഴ്‌നാട്ടിലെ മുതിർന്ന നേതാക്കളിൽ പലർക്കും ബിജെപി സീറ്റ് നൽകിയപ്പോഴും ഖുശ്ബുവിനെ തഴഞ്ഞത് വാർത്തയായിരുന്നു. അതിനാൽ തന്നെ നടി പാർട്ടിയുമായി അകലത്തിലാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി വിട്ടു നിന്നതും വാർത്തയ്ക്കിടയാക്കിയിരുന്നു.

സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയിൽ ചേർന്നു. നാല് വർഷത്തിന് ശേഷം ഡിഎംകെ വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദർ. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ൽ ബിജെപിയിൽ ചേർന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

More in Actress

Trending