Connect with us

സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

Malayalam

സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മേതില്‍ ദേവിക തന്റെ ഫോട്ടോകളെടുത്തതിനെക്കുറിച്ചാണ് നവ്യ കുറിച്ചത്.

മേതില്‍ ദേവിക എന്ന നര്‍ത്തകി പകര്‍ത്തിയ ചിത്രങ്ങള്‍. സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങള്‍ എടുത്തത് , ഞാനും ഒരു മലയാളി, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഒരു സുഖം. പുരുഷന്മാര്‍ എന്റെ ചിത്രങ്ങള്‍ പലപ്പോഴായി ഇങ്ങനെ കാന്‍ഡിഡ് എന്ന് വിളിക്കാവുന്നവ പകര്‍ത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്.

നിങ്ങള്‍ അതീവ സുന്ദരീതരുണീമണി തന്നെ, നിറവും അംഗലാവണ്യവുമല്ല കണ്ണുകള്‍ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം, നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്നറിയിക്കട്ടെ, പരസ്യമായിത്തന്നെ, നവ്യ കുറിച്ചതിങ്ങനെ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. വര്‍ഷങ്ങളായി നൃത്ത രംഗത്ത് തുടരുന്ന മേതില്‍ ദേവിക സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.

ജാനകി ജാനേയാണ് നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നടി മഞ്ജു വാര്യരെ പുകഴ്ത്തിയും നേരത്തെ നവ്യ സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്തേക്ക് തിരിച്ച് വരാന്‍ തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ വ്യക്തമാക്കി. സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ച് നേരത്തെ നവ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ ഇത്ര കാലം മാത്രമേ നില്‍ക്കാന്‍ പറ്റൂ, കുടുംബ ജീവിതമാണ് പ്രധാനം എന്നാണ് താന്‍ കരുതിയിരുന്നതെന്ന് നവ്യ തുറന്ന് പറഞ്ഞു. നവ്യയുടെ പുതിയ സിനിമള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി.

നര്‍ത്തകിയെന്ന നിലയിലും മുകേഷിന്റെ മുന്‍ ഭാര്യയെന്ന നിലയിലും മലയാളികള്‍ക്ക് സുപരചിതയാണ് മേതില്‍ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവര്‍ 2021 ല്‍ വേര്‍പിരിഞ്ഞു.

ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോള്‍ കൃത്യമായ മറുപടി നല്‍കിയാണ് ദേവിക മുന്നോട്ട് പോയത്. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നപ്പോഴും മേതില്‍ ദേവിക നൃത്തത്തിലേയ്ക്ക് പൂര്‍ണ ശ്രദ്ധ നല്‍കി. നിരവധി പരീക്ഷണങ്ങളും നര്‍ത്തകിയെന്ന നിലയില്‍ മേതില്‍ ദേവിക നടത്തി.

More in Malayalam

Trending

Recent

To Top