Connect with us

എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്, അങ്ങനെ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്; മോഹന്‍ലാല്‍

Malayalam

എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്, അങ്ങനെ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്; മോഹന്‍ലാല്‍

എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്, അങ്ങനെ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

മോഹന്‍ലാലിന്റെ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എന്ന് പറയുന്നത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളാണ്. ചിത്രം, താളവട്ടം, ചന്ദ്രലേഖ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും കാണുന്നതും ഓര്‍ത്ത് ചിരിക്കുന്നതുമായ ചിത്രങ്ങളാണ്. ഇരുവരും തമ്മില്‍ വലിയ സൗഹൃദവും സൂക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ പ്രിയദര്‍ശനുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പറയുന്ന ഒരു പഴയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഓര്‍മ പങ്കുവെക്കുന്നത്. താന്‍ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മധുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും മോഹന്‍ലാല്‍ പറയുന്നത്.

താന്‍ ഏറ്റവും ആരാധിക്കുന്ന വ്യക്തിയാണ് നടന്‍ മധു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന ഒരുപാട് ചെറിയ ചെറിയ കാര്യങ്ങള്‍ അതേപോലെ തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്ന് ലാല്‍ പറയുന്നു. ഒരിക്കല്‍ രാജീവ് നാഥ് എന്ന സംവിധായകന്റെ കല്യാണത്തിന് പോയിരുന്നു. ഏകദേശം 37 വര്‍ഷം മുമ്പാണ്. അവിടെ പോയി കാറില്‍ തിരിച്ചുവരുന്ന വഴിക്ക് ഒരു സ്ഥലത്ത് കുറെ മരച്ചീനി നട്ടിരിക്കുന്നത് കണ്ടു.

പകല്‍ സമയമായിരുന്നു. ആരുടെയോ കൃഷിയാണ്. പക്ഷെ തനിക്ക് അതില്‍ നിന്ന് കുറച്ച് മരച്ചീനി പറിക്കാന്‍ തോന്നി. അന്നത്തെ ത്രില്‍ ആണ്. അതില്‍ പിടിക്കപ്പെട്ടാലും ഒരു രസം എന്ന് പറഞ്ഞ് അവിടെ ചാടി മരച്ചീനി പറിച്ച് ഡിക്കിയില്‍ ഇട്ട് പോയി എന്ന് മോഹന്‍ ലാല്‍ പറയുന്നു. ഒരിക്കല്‍ ഇക്കാര്യം താന്‍ മധുവിനോട് പറഞ്ഞപ്പോള്‍ തന്റെ ജീവിതത്തിലും സമാനമായ സംഭവം താന്‍ ചെയ്തിട്ടുണ്ടെന്ന് മധു പറഞ്ഞതായും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.

എന്നാല്‍ ഇതിനോടനുബന്ധിച്ച് കാറിന്റെ ഡിക്കിയില്‍ പ്രിയദര്‍ശന്‍ പണ്ടൊരു സംഭവം കൊണ്ടു പോയ കഥയറിയാം, അത് സാക്ഷാല്‍ മോഹന്‍ലാല്‍ ആണെന്നും ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോട് പറഞ്ഞു. ഈ സമയത്താണ് പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യാത്ര ചെയ്ത ഓര്‍മ അദ്ദേഹം പങ്കുവെച്ചത്.

‘പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്. ഉദയ സ്റ്റുഡിയോയില്‍ നിന്ന് വരുമ്പോഴാണ്. എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്. ഇന്നൊരു ദിവസം കാറിന്റെ ഡിക്കിയില്‍ ഇരിക്കാം. ഡിക്കിയില്‍ കയറി യാത്ര ചെയ്ത് വന്നു. അന്ന് വളരെ വൈകിയിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ വന്നിറങ്ങിയിട്ട് സെക്യൂരിറ്റിയോട് പറഞ്ഞു ഡിക്കിയില്‍ ഒരു സാധനമുണ്ട്, അത് ഒന്ന് എടുക്കാമോ എന്ന്. അയാള്‍ അന്ന് ഹാര്‍ട്ട് അറ്റാക്കില്‍ മരിക്കാഞ്ഞത് ഞങ്ങളുടെ ഗുരുത്വം. അയാള്‍ തുറക്കുമ്പോള്‍ ആര്‍ത്ത് ശബ്ദമുണ്ടാക്കി. അയാള്‍ വല്ലാതെ പേടിച്ചുപോയി,’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ അറിയാം എന്ന് ജോണ്‍ബ്രിട്ടാസിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഇത് മാത്രമല്ല, പല കാര്യങ്ങളുമറിയാം അതൊന്നും താന്‍ ഇപ്പോള്‍ ഇവിടെ പറയുന്നില്ല എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. ഒരാളെ കുറിച്ച് പറയാന്‍ പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകും എന്ന തിരിച്ചറിവിന് നന്ദി എന്നാണ് മോഹന്‍ലാല്‍ ഇതിന് മറുപടിയായി പറഞ്ഞത്.

അതേസമയം, അദ്ദേഹത്തിന്റേതായി അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്ത് എത്തിയ സിനിമയ്ക്ക് വേണ്ടത്ര വരവേല്‍പ്പ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചില്ല. ഫസ്റ്റ് ഷോയ്ക്കുശേഷം സിനിമയെ കുറിച്ച് വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപയ്‌നുകളുമാണ് ഉണ്ടായത്.

സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമര്‍ശിക്കാന്‍ കാരണമായത്. നാടകം കുറച്ച് കൂടി പോളിഷ് ചെയ്ത് സിനിമയാക്കിയതുപോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറഞ്ഞത്. മറ്റ് ചിലരുടെ പരാതി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചന്‍ ബില്‍ഡപ്പ് നല്‍കിയതുപോലുള്ള മാസ് മോഹന്‍ലാലിന്റെ വാലിബനിലൂടെ കാണാന്‍ സാധിച്ചില്ലെന്നാണ്.

More in Malayalam

Trending

Recent

To Top