Connect with us

ഇന്നലെ സംസാരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ച ആളെ രാവിലെ വിളിക്കുമ്പോൾ അനക്കമില്ലാതെ കിടക്കുന്നത് വല്ലാത്ത വേദനയാണ്; പ്രിയപ്പെട്ട തുളസി ആന്റിയുടെ വേർപാടിന്റെ ദുഃഖത്തിൽ നവ്യ നായർ

Actress

ഇന്നലെ സംസാരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ച ആളെ രാവിലെ വിളിക്കുമ്പോൾ അനക്കമില്ലാതെ കിടക്കുന്നത് വല്ലാത്ത വേദനയാണ്; പ്രിയപ്പെട്ട തുളസി ആന്റിയുടെ വേർപാടിന്റെ ദുഃഖത്തിൽ നവ്യ നായർ

ഇന്നലെ സംസാരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ച ആളെ രാവിലെ വിളിക്കുമ്പോൾ അനക്കമില്ലാതെ കിടക്കുന്നത് വല്ലാത്ത വേദനയാണ്; പ്രിയപ്പെട്ട തുളസി ആന്റിയുടെ വേർപാടിന്റെ ദുഃഖത്തിൽ നവ്യ നായർ

മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ നവ്യ പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരൻ കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. ദേശാഭിമാനിയിലെ ആദ്യ വനിത ന്യൂസ് എഡിറ്റർ ആയിരുന്നു തുളസി. ഈ വിയോഗത്തിന് പിന്നാലെയാണ് തന്റെ പ്രിയപ്പെട്ട തുളസി ആന്റിയെ കുറിച്ച് വേദനയോടെ നവ്യ നായർ കുറിച്ചത്.

നവ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

തുളസി ആന്റി ഈ ചിരി മനസ്സിലെന്നും മായാതെ കിടക്കും.. ചിലർ അങ്ങനെയാണ്, നമ്മുടെ ജീവിതത്തിലേക്ക് വന്ന് ഒത്തിരി സ്നേഹം തന്ന് നിഷ്കളങ്കമായി പുഞ്ചിരിച്ചു കടന്നുകളയും.. അന്നു ഞാൻ ഗുരുവായുരേക്കുള്ള യാത്രയിലായിരുന്നു, പെട്ടന്നാണ് അമ്മുക്കുട്ടിയുടെ കോൾ വരുന്നത്. അറിഞ്ഞോ അമ്മൂമ്മ ഇപ്പോ ഇല്ല എന്ന് ..

ഒരു മാസം മുൻപു മൈൽഡ് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ ആയിരുന്നു, സംസാരിക്കാനായപ്പോ എന്നോട് കുറെ നേരം സംസാരിച്ചതുമാണ് , “മോള് വാങ്ങിത്തന്ന സാരി ഉടുത്ത് ഞാൻ പദ്മനാഭ സ്വാമിടെ അടുത്തു പോയി, അവിടെ കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ വളരെ ഇഷ്ടപ്പെട്ടു.”ഞാൻ ചോദിച്ചു , “ന്യൂസീലൻഡിൽ നിന്ന് വരുമ്പോൾ എന്താണ് വേണ്ടത് “.“സ്നേഹം മാത്രം മതി , വേഗം എന്നെ വന്നു കാണണം , നിനക്ക് പദ്മനാഭനുടുപ്പിച്ചു ഒരു സാരി എടുത്തു വെച്ചിട്ടുണ്ട്, ഡാൻസ് ഇന് തയ്പ്പിക്കണം ..

വിവരം പങ്കു വെച്ചപ്പോൾ ഒരു സ്നേഹിതൻ പറഞ്ഞത് വളരെ ശെരി എന്ന് എനിക്ക് തോന്നി , “എന്റെ അപ്പനെ പോലുള്ളവർ ജീവിച്ചിരിക്കുകയാണ് , തന്റെ ഗുരുവായൂരപ്പനോട് ഒന്ന് പറഞ്ഞേക്കൂ… he is not doing his job properly.. “ തെറ്റ് പറയാൻ കഴിഞ്ഞില്ല ..വന്നു കണ്ടു, പക്ഷേ തൊട്ടപ്പോൾ തണുത്തുറഞ്ഞിരിക്കുന്നു, എന്നെക്കാണുമ്പോൾ കയ്യിൽ മുറുക്കിപ്പിടിക്കുന്ന , ആ ചൂടില്ല..

ഇളയ മകനായ മനേഷിന്റെ മരണത്തിനു ശേഷം എന്നും എന്നെ കൂടിക്കൊണ്ടുപോകൂ മോനെ എന്ന് , മരിച്ചുപോയ മകന് കത്തുകളെഴുതിയ അമ്മ ..പദ്മനാഭ സ്വാമിയുടെ ഒറ്റക്കൽ മണ്ഡപത്തിൽ തൊഴുതു നിൽക്കുമ്പോൾ പിറകിൽ എന്റെ മോൻ വന്നു നിൽക്കുന്നു എന്ന് വിശ്വസിക്കുന്ന അമ്മ .. ഒടുവിൽ അച്ഛന്റെയും മകന്റെയും ഒപ്പം ഇപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും , സ്വർഗത്തിൽ .. സുഖമരണം, രാവിലെ ചെന്ന് വിളിക്കുമ്പോൾ ഉണരുന്നില്ല , സൈലന്റ് അറ്റാക്ക് .. പക്ഷേ നമുക്കത്ര സുഖമല്ല , ഇന്നലെ സംസാരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ച ആളെ രാവിലെ വിളിക്കുമ്പോൾ അനക്കമില്ലാതെ കിടക്കുന്നത് വല്ലാത്ത വേദനയാണ് ..

ഇത് തരണം ചെയ്യാൻ , സഖാവിനും , ലേഖ ചേച്ചിക്കും , അമ്മുക്കുട്ടിക്കും ഒക്കെ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, അമ്മയെ ഇത്രയധികം ബഹുമാനിക്കുന്ന , അമ്മയില്ലാത്ത ഒരു കുടുംബയാത്രയും പോകാത്ത, അമ്മയെയും അനുജനെയും ഇത്രയധികം സ്നേഹിച്ച സഖാവിന് ഇത് തരണം ചെയ്യാൻ ആവട്ടെ .. നിങ്ങൾക്കാവും കാരണം , നിങ്ങളൊരു പോരാളി ആണ് ..മേജർ ദിനേശ് ഭാസ്‌കർ, നിങ്ങൾ അഭിമാനിയായ ഒരു സൈനികനാണ് എന്നായിരുന്നു നടിയുടെ വാക്കുകൾ.

അതേസമയം, കരിയറിൽ ഒരു ഇടവേളയെടുത്ത നവ്യ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. ജാനകി ജാനേ ആയിരുന്നു നവ്യയുടേതായി പുറത്തെത്തിയ ചിത്രം. വരാഹം ആണ് നവ്യയുടെ പുതിയ സിനിമ. ഈ വർഷം നടിയുടെ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

More in Actress

Trending

Recent

To Top