Connect with us

രാജു ചേട്ടനും ലാലേട്ടനും ഡെവിളായി, അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്; താൻ കാണുന്ന ദുഃസ്വപ്നങ്ങളെ കുറിച്ച് നവ്യ നായർ

Actress

രാജു ചേട്ടനും ലാലേട്ടനും ഡെവിളായി, അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്; താൻ കാണുന്ന ദുഃസ്വപ്നങ്ങളെ കുറിച്ച് നവ്യ നായർ

രാജു ചേട്ടനും ലാലേട്ടനും ഡെവിളായി, അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്; താൻ കാണുന്ന ദുഃസ്വപ്നങ്ങളെ കുറിച്ച് നവ്യ നായർ

മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രിയെന്ന നിലയിൽ നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ നവ്യക്ക് കഴിഞ്ഞു. വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും മാറിയത്. ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമകളിലേക്കെത്തി.

തന്റെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളും അഭിപ്രായങ്ങളുമെല്ലാം നവ്യ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നവ്യ തന്റെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് താരം ആരാധകരുമായി സംസാരിച്ചത്. ഞാൻ ഹൊറർ സിനിമകൾ കാണാറില്ല. ഒരുപാട് വയലൻസുള്ള സിനിമകളോ ക്രൂരമായ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളോ കാണാറില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതെന്ന് അറിയില്ലെന്ന് നവ്യ പറയുന്നു. ദുസ്വപ്നം കണ്ട് എണീക്കുക വിയർത്ത് കുളിച്ചാണ്. പിറ്റേ ദിവസം വൈകുന്നേരമായാലും സ്വപ്നം മറക്കില്ല. എല്ലാവരോടും പറയും. ജീവിച്ച് പോകുന്നത് പോലെ, അവിടെ ഞാനുണ്ടായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള വികൃതമായ സ്വപ്നങ്ങൾ കാണാറുണ്ട്.

സ്വപ്നത്തിന് വ്യക്തമായ അവസാനമില്ല. അത് വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ സ്വപ്നം കണ്ട് എണീറ്റ് മുഖം കഴുകി കിടക്കാം എന്ന് വിചാരിക്കും. അങ്ങനെ കിടന്നാൽ ഞാനീ സ്വപ്നത്തിന്റെ ബാക്കി കാണും. പേടിപ്പിക്കുന്ന സ്വപ്നങ്ങളാണ്. ബാക്കി കണ്ടാലോ എന്ന് പേടിച്ച് ഞാൻ പിന്നെ ഉറങ്ങില്ല. രണ്ട് മണിക്ക് ഉണർന്നാൽ എന്തെങ്കിലും കണ്ടിരിക്കും. ഉറങ്ങാൻ പേടിയാണ്.

രാവിലെ അഞ്ചര ആറ് മണി സമയത്ത് ഉണർന്നാൽ കുഴപ്പമില്ല. പത്ത് മണി വരെയൊക്കെ ഉറങ്ങിപ്പോകും. വർക്കുള്ള ദിവസമാണെങ്കിൽ ആകെ ബുദ്ധിമുട്ടുമെന്നും നവ്യ പറയുന്നു. താൻ കണ്ട ഒരു സ്വപ്നത്തെക്കുറിച്ചും നവ്യ വിവരിച്ചു. ഞാനൊരു സാങ്കൽപ്പിക ലോകത്താണുള്ളത്. ആ ലോകത്ത് മരങ്ങളും ചെടികളൊന്നുമില്ല.

ചരലും പാറയും മാത്രമുള്ള ലോകം. അവിടെ ഞാനും അമ്മയും അച്ഛനും കല്യാണരാമനിലെ സിനിമോട്ടോ​ഗ്രാഫർ പി സുകുമാറും പൃഥിരാജും ലാലേട്ടനുമുണ്ട്. ഈ സ്ഥലത്ത് ഞങ്ങൾ അകപ്പെട്ടിരിക്കുകയാണ്. അവിടെ പ്രത്യേക തരം ജീവിയുണ്ട്. ഈ ഡെവിൾ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടനും പൃഥിരാജും ലാലേട്ടനും വരും.

ഈ ഡെവിളിനെ അറ്റാക്ക് ചെയ്യാൻ ആര് പോയാലും ആ പോകുന്ന ആൾ ഡെവിളായി മാറും. സുകുവേട്ടനും രാജു ചേട്ടനും ലാലേട്ടനും ഡെവിളായി മാറുന്നു. അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. സ്വപ്നമല്ലേ ലോജിക്ക് ഇല്ല. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്. ഞാൻ കരയുന്നുണ്ട്. പുലർച്ചയോടെ ഞാൻ ഞെ‌ട്ടി ഉണർന്നു. അച്ഛനെ വിളിച്ച് റൂമിൽ കിടത്തി. എന്നാൽ ബാക്കി സ്വപ്നം പിന്നെയും കണ്ടു. നാരായണം ജപിച്ച് കിടക്കാൻ അച്ഛൻ പറഞ്ഞു. അച്ഛന്റെ കൈ പിടിച്ചാണ് പിന്നെ ഞാനുറങ്ങിയത്. പിന്നീട് ആ സ്വപ്നം കണ്ടില്ലെന്നും നവ്യ നായർ ഓർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് നവ്യ അനുഭവം പങ്കുവെച്ചത്.

അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുറേ വർഷങ്ങൾ കുടുംബിനിയായി മാത്രം കഴിയേണ്ടി വന്നതിനെക്കുറിച്ച് നവ്യ സംസാരിച്ചിട്ടുണ്ട്. വേറൊരു വീട്ടിലേക്ക് പോകേണ്ടയാളാണെന്ന് ചെറുപ്പം മുതലേ കേട്ടതിനാൽ ആ കണ്ടീഷനിം​ഗിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ പോലും മനസിലാക്കിയില്ല. ഭർത്താവ് ചീത്ത പറഞ്ഞാൽ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്. കരിയറിലെ കുറേ വർഷങ്ങൾ കുടുംബത്തിന് വേണ്ടി തനിക്ക് ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും നവ്യ അന്ന് വ്യക്തമാക്കി. ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

More in Actress

Trending