Actress
ഫിറ്റ്നെസിന്റെ കാര്യത്തിൽ മഞ്ജു പൊളിയാണ്; നടിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ
ഫിറ്റ്നെസിന്റെ കാര്യത്തിൽ മഞ്ജു പൊളിയാണ്; നടിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും വർക്ക്ഔട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മഞ്ജു. വീഡിയോയിൽ ആരാധകർ ഒന്നടങ്കം മഞ്ജുവിന്റെ ലുക്കിനെ പ്രശംസിക്കുകയാണ്. ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നതെന്ന ചോദ്യമാണ് പലരും പങ്കിട്ടത്.
ഞങ്ങൾ ചെറുപ്പക്കാർക്ക് ഇവിടെ ജീവിക്കണ്ടേയെന്നാണ് ചിലർ പരിഭവം പറയുന്നത്. ഫിറ്റ്നെസിന്റെ കാര്യത്തിൽ മഞ്ജു പൊളിയാണെന്നാണ് മറ്റ് ചില കമന്റുകൾ. ഈ പ്രായത്തിലും താരത്തിന്റെ ജോലൈൻ കൃത്യമായി കാണുന്നുണ്ടല്ലോ. മഞ്ജു വാര്യർ യഥാർത്ഥത്തിൽ ഒരു പ്രചോദനം തന്നെയാണെന്നാണ് ഒരൾ കമന്റ് ചെയ്തത്.
‘ഒന്നും പറഞ്ഞിട്ട് കാര്യമില്ല മഞ്ജു .ഇപ്പൊ കുറേപ്പേർ വരും വയസ്സായില്ലേ എന്നൊക്കെ പറഞ്ഞു. ഒന്നും മൈൻഡ് ആക്കരുത്. മഞ്ജുവിനെ കാണുന്ന ഓരോ തവണയും എത്ര വലിയ പോസിറ്റീവ് എനർജി ആണ് എന്നെപ്പോലെ ഉള്ളവർക്ക് കിട്ടുന്നത് എന്നറിയോ. എന്നും ഇങ്ങനെ പോവണം. എല്ലാവർക്കും സന്തോഷവും പ്രചോദനവും ആയിട്ട്.സന്തോഷമായി ഇരിക്കണം. ഇപ്പോഴും ചിരിച്ച മുഖത്തോടെ,സ്നേഹം എന്നാണ് ഒരാൾ കമന്റിൽ പറഞ്ഞത്.
മഞ്ജുവിനെ തന്റെ മുൻപിൽ വെച്ച് മോശമായി പറയുന്നത് പോലും തനിക്ക് വേദനയാണെന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. ഒരു ചേച്ചിയെ പോലെ അമ്മയെ പോലെയോ ഒക്കയുള്ള സ്നേഹമാണ് തനിക്ക്. വളരെ ആഴത്തിലുള്ള മഞ്ജുവിനോടുള്ള സ്നേഹം. മകൾ താങ്കൾക്കൊപ്പം വന്ന് ചേരുന്ന ദിവസമാണ് തന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷവമുള്ള ദിവസമെന്നുമാണ് ആരാധിക കുറിച്ചത്.
മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ദിലീപും കാവ്യയും മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിനെത്തിയിരുന്നു.
അതേസമയം, വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു.
മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫൂട്ടേജ് ആണ് നടിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്.