Social Media
‘നമ്മെ സന്തോഷിപ്പിക്കുന്നവരെ തിരിച്ചും സന്തോഷിപ്പിക്കുക’; മഞ്ജുവിനൊപ്പമുള്ള പുത്തൻ ചിത്രവുമായി നവ്യ..
‘നമ്മെ സന്തോഷിപ്പിക്കുന്നവരെ തിരിച്ചും സന്തോഷിപ്പിക്കുക’; മഞ്ജുവിനൊപ്പമുള്ള പുത്തൻ ചിത്രവുമായി നവ്യ..
മലയാളികളുടെ എക്കാലത്തെയുംപ്രിയ നടിമാരാണ് മഞ്ജു വാര്യരും നവ്യ നായരും. വിവാഹത്തോടെ ഇരുവരും സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ഹൗ ഓൾഡ് ആർ യു വിലൂടെ ഗംഭീര തിരിച്ചു വരവായിരുന്നു മഞ്ജു നടത്തിയത് . വി കെ പ്രകാശ് ഒരുക്കുന്ന ഒരുത്തീയിലൂടെ നവ്യ നായരും തിരിച്ചുവരവിനൊരുങ്ങുകയാണ് .
ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ചുള്ള സെൽഫിയാണ് മാധ്യമങ്ങളിൽ വൈറലായിമാറിയിരിക്കുന്നത്. മഞ്ജുവിന്റെ മുടിചുരുക്കൾക്കിടയിൽ നിൽക്കുന്ന നവ്യ യെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നവ്യ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്
സന്തോഷം, സ്‌നേഹം, സമാധാനം.. നമ്മെ സന്തോഷിപ്പിക്കുന്നവരെ തിരിച്ചും സന്തോഷിപ്പിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്.
‘ഒരുത്തീ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. മഞ്ജു വാര്യര്‍ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ തിരക്കുകളിലുമാണ്.
navya nair
