Connect with us

നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍ കൂവും ഇച്ചായനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ…

Social Media

നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍ കൂവും ഇച്ചായനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ…

നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍ കൂവും ഇച്ചായനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ…

മലയാളികളുടെ പ്രിയ നടനായ ടോവിനോ തോമസിനെ ഇച്ചായെണെന്നായിരുന്നു മലയാളികൾ നൽകിയ വിശേഷണം. ആ ഇച്ചായെനെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ പഞ്ഞിക്കിടുന്നത്

വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് ടോവിനോയിക്ക് എതിരെ സൈബർ ആക്രമണം

കഴിഞ്ഞ ദിവസം മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ടൊവിനോ സംസാരിക്കുകയായിരുന്നു. ഇതിനിടെ ഒരു വിദ്യാര്‍ത്ഥി കൂവുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ടോവിനോ ആവശ്യപ്പെട്ടു . ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവുകയായിരുന്നു

ഇപ്പോഴിതാ സംഭവത്തില്‍ സൈബർ ആക്രമണം നേരിട്ടിരിക്കുകയാണ് ടോവിനോ നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍ കൂവിയെന്നൊക്കെ ഇരിക്കും ആസാദി നിനക്ക് മാത്രം മതിയോ എന്ന തരത്തിലാണ് കമന്റുകള്‍ താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ വരുന്നു

നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പേജില്‍ നിറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ടൊവീനോ തയ്യാറായിട്ടില്ല. എന്നാൽ അതെ സമയം ടോവിനോയെ സപ്പോർട്ട് ചെയ്‌തും കമെന്റുകളുണ്ട്.

നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്‌റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും വേദിയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് കെ.എസ്.യു

പ്രളയ സമയത്ത് സജീവമായി പ്രവർത്തിച്ച നടനാണ് ടോവിനോ തോമസ്. കഴിഞ്ഞ വര്ഷം പ്രളയം തുടങ്ങിയ ദിവസം മുതൽ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ ദിവസങ്ങളോളം ജനങ്ങൾക്കായി പ്രവർത്തിച്ചിരുന്നു . ജനങ്ങൾക്കായി തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ട അദ്ദേഹം അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പിൽ ജനങ്ങൾക്കൊപ്പം ആയിരുന്നു. ഭക്ഷണവും വെള്ളവും എത്തിച്ചും, അവിടുത്തെ ഓരോ ജോലികൾ ചെയ്‌തും, അതുപോലെ തന്നെ യുവാക്കളെ തന്റെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ചും ഈ യുവ താരം ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ ഹൃദയം കവർന്നിരുന്നു
സോഷ്യൽ മീഡിയ അന്ന് ടോവിനോ തോമസിന്റെ വിശേഷിപ്പിക്കുന്നത് സൂപ്പർമാൻ എന്നാണ്. ആ സൂപ്പർ മാനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പഞ്ഞിക്കിടുന്നത്

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനം എന്നവണ്ണം പ്രളയം തകർത്തെറിഞ്ഞ വയനാട്ടിലെ പത്തുമലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉൾപ്പെടെ സുരക്ഷിതമായ ഭൂമി വാങ്ങി നൽകുന്നതിനുള്ള മാതൃഭൂമിയുടെ നേതൃത്വത്തിൽ നടക്കുന്ന. സ്നേഹ ഭൂമി പദ്ധതിയുടെ നടത്തിപ്പിനായി നടൻ ടോവിനോ തോമസ് 12.5 ലക്ഷം രൂപ നൽകിക്കൊണ്ട് മാതൃകയായിരുന്നു

tovino thomas

More in Social Media

Trending

Recent

To Top