Connect with us

കല്യാണത്തിന് മുമ്പ് ആണുങ്ങൾ പലതും പറയും, അതൊന്നും മൈൻഡ് ചെയ്യരുത്; നവ്യ നായർ

Movies

കല്യാണത്തിന് മുമ്പ് ആണുങ്ങൾ പലതും പറയും, അതൊന്നും മൈൻഡ് ചെയ്യരുത്; നവ്യ നായർ

കല്യാണത്തിന് മുമ്പ് ആണുങ്ങൾ പലതും പറയും, അതൊന്നും മൈൻഡ് ചെയ്യരുത്; നവ്യ നായർ

മലയാളികൾക്കിടയിലേക്ക് ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തിയ നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. ഒരുപാട് സിനിമകൾക്ക് ശേഷം താരം, വിവാഹത്തോടെ താൽക്കാലികമായ ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ തിരിച്ചു വരവിലൂടെ വലിയ പിന്തുണയാണ് നടി നേടിയത്.

സിനിമാ രം​ഗത്ത് വീണ്ടും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തീ എന്ന സിനിമയുടെ വിജയത്തിന് ശേഷം ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോവുകയാണ് നവ്യ. മഞ്ജു വാര്യർക്ക് ശേഷം തിരിച്ചു വരവ് ​ഗംഭീരമാക്കാൻ സാധിച്ച നടി നവ്യ നായരാണ്. മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ സജീവമായിരുന്ന നായിക നടിയാണ് നവ്യ നായർ. വിവാഹ ശേഷം നടി അഭിനയ രംഗത്ത് നിന്നും മാറി.

ഭർത്താവിനൊപ്പം മുംബൈയിലേക്ക് നടി താമസം മാറുകയും ചെയ്തു. അക്കാലഘട്ടത്തിലെ മറ്റ് നായിക നടിമാരെ പോലെ തന്നെ വിവാഹത്തോടെ നവ്യ ലൈം ലൈറ്റിൽ നിന്നും അകന്നു. നടി തിരിച്ചെത്തിയപ്പോഴും പ്രേക്ഷക സ്വീകാര്യത ലഭിച്ചു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.വിവാഹ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് നവ്യ സംസാരിച്ചു. ‘ഭാര്യയായപ്പോൾ എനിക്ക് ആകപ്പാടെ ഒരു അങ്കലാപ്പായിരുന്നു.

പിന്നെ അടുക്കള എന്ന ബാധ്യതയും. അതൊന്ന് തീരുമാനമാവുന്നതിന് മുമ്പ് തന്നെ കുട്ടിയായി. ഉറങ്ങിക്കഴിഞ്ഞാൽ ഭൂകമ്പം വന്നാൽ പോലും അറിയാത്ത ആളാണെന്നായിരുന്നു എന്നെക്കൊണ്ട് മുമ്പ് പറഞ്ഞത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞാൻ അമ്മയായി. പക്ഷെ അവിടെ എന്തോ ഒരു മാജിക്കുണ്ട്. വാവ ഒന്നനങ്ങിയാൽ ഞാനുണരും. അതിപ്പോഴും അങ്ങനെ തന്നെയാണ്

കല്യാണം കഴിച്ചാലും അഭിനയം തുടരാമെന്ന് നവ്യയുടെ ഭർത്താവ് പറഞ്ഞിരുന്നത് മുമ്പ് വായിച്ചിരുന്നെന്ന് അവതാരക പറഞ്ഞപ്പോൾ കല്യാണത്തിന് മുമ്പ് ആണുങ്ങൾ പലരും പറയും. അതൊന്നും മൈൻഡ് ചെയ്യരുത്. അതൊക്കെ
വെറുതെയാണെന്നും കല്യാണം കഴിക്കാത്ത കുട്ടിക്ക് താൻ തരുന്ന ഉപദേശമാണിതെന്നും നവ്യ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. നടൻ ദിലീപായിരുന്നു സിനിമയിലെ നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. ബാലാമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പിന്നീട് കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, അമ്മക്കിളിക്കൂട് തുടങ്ങി നിരവധിസിനിമകളുടെ ഭാഗമായ നവ്യ മറുഭാഷകളിലേക്കും കടന്നു.

രണ്ടാം വരവിൽ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മീന ചെയ്ത വേഷമാണ് നവ്യ കന്നഡയിൽ ചെയ്തത്. സിനിമയ്ക്കൊപ്പം നൃത്തത്തിനും ഇന്ന് നവ്യ പ്രാധാന്യം നൽകുന്നു. പഴയത് പോലെ തുടരെ
സിനിമകളിൽ നവ്യ ചെയ്യുന്നില്ല. ഒരുത്തീ എന്ന സിനിമ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ജാനകി ജാനേ എന്ന സിനിമയിലൂടെ നടി വീണ്ടുമെത്തുന്നത്.

തന്റെ ഭർത്താവിനെക്കുറിച്ച് രസകരമായ നവ്യ മുമ്പും സംസാരിച്ചിട്ടുണ്ട്, തന്റെ അഭിമുഖങ്ങൾ കണ്ട് ഭർത്താവ് പലപ്പോഴും ചീത്ത പറയാറുണ്ടെന്നാണ് കഴിഞ്ഞ ദിവസം നവ്യ പറഞ്ഞത്. ഭർത്താവ് സിനിമകൾ കാണാനിഷ്ടമില്ലാത്ത ആളാണ്. എന്നാൽ താൻ മിക്ക സിനിമകളും തിയറ്ററിൽ പോയി കാണുമെന്നും നവ്യ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

2010 ലായിരുന്നു നവ്യയുടെ വിവാഹം. നവ്യ അഭിനയ രം​ഗത്ത് സജീവമായിരുന്ന കാലത്താണ് കാവ്യ മാധവൻ, മീര ജാസ്മിൻ എന്നീ നടിമാരും കരിയറിൽ തിളങ്ങിയത്. ഇവരിൽ മീര ജാസ്മിനും അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മകൾ എന്ന സിനിമയ്ക്ക് ശേഷം ക്യൂൻ എലിസബത്ത് എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ തിരിച്ചു വരുന്നത്. എന്നാൽ കാവ്യ ഇതുവരെയും തിരിച്ചു വരവിന് തയ്യാറായിട്ടില്ല.

More in Movies

Trending