Connect with us

എന്റെ അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് എനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെ; മനീഷയുടെ മകൻ!

Movies

എന്റെ അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് എനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെ; മനീഷയുടെ മകൻ!

എന്റെ അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് എനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെ; മനീഷയുടെ മകൻ!

തട്ടിയും മുട്ടിയും എന്ന കോമഡി പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്.ഈ പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ ഡബിൾ എവിക്ഷനാണ് നടന്നത്. ഒരാൾ മാത്രമെ പുറത്താകുവെന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്ന മത്സരാർഥികളോട് ഡബിൾ എവിക്ഷനുണ്ടെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. ജപ്പാനിൽ‌ അവധി ആഘോഷിക്കാൻ പോയതിനാൽ സൂം കോളിലെത്തിയാണ് എവിക്ഷൻ പ്രക്രിയ മോഹൻലാൽ നടത്തിയത്. ദേവുവും മനീഷയുമാണ് പുറത്തായത്. എല്ലാവരും പ്രതീക്ഷിച്ചത് അഞ്ചൂസ് പുറത്താകുമെന്നാണ്.

ആരും നടിയും ​ഗായികയുമായ മനീഷ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മനീഷ പുറത്തായിയെന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ അത് മത്സരാർഥികളിൽ എല്ലാവർക്കും വലിയ ഷോക്കായി. എല്ലാവരും അമ്മയെന്ന സ്ഥാനം നൽകിയാണ് മനീഷയെ ഹൗസിനുള്ളിൽ കണ്ടിരുന്നത്. ഹൗസിൽ എല്ലാവരും സങ്കടം പറയാനും പരാതി പറയാനും ആദ്യം ഓടി എത്തിയിരുന്നതും മനീഷയുടെ അടുത്തേക്കായിരുന്നു. മാണിക്യ കല്ല് ടാസ്ക്കിൽ അഖിൽ മാരാരും സംഘവും അടിച്ച് മാറ്റിയ കല്ല്‌ മനീഷയ്ക്കാണ് നൽകിയത്.

അതോടെ ആ ടാസ്ക്കിൽ വിജയിച്ച മത്സരാർഥി മനീഷയാവുകയും രണ്ട് ആഴ്ചത്തെ നോമിനേഷൻ മുക്തി നേടിയതായും ബി​​ഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. മനീഷ ഇനി രണ്ട് ആഴ്ചത്തേക്ക് നോമിനേഷൻ മുക്തി നേടിയെന്ന് കരുതി പലരും മനീഷയ്ക്ക് വോട്ട് ചെയ്യുന്നതും നിർത്തിയിരുന്നു.

എന്നാൽ യഥാർഥത്തിൽ മാണിക്യ കല്ല് ടാസ്ക്ക് വിജയിക്കുന്നതിന് മുമ്പ് നോമിനേഷനിൽ മനീഷ ഉൾപ്പെട്ടിരുന്നു. ആ നോമിനേഷൻ പ്രക്രിയയിൽ വിജയിച്ചാൽ മാത്രമെ മനീഷയ്ക്ക് രണ്ട് ആഴ്ചത്തെ ഇമ്യൂണിറ്റി വർ നേടി ഹൗസിൽ നിൽക്കാൻ പറ്റുകയുള്ളു. മനീഷ പോലും ഇക്കാര്യം ഓർത്തിരുന്നില്ല. അങ്ങനെയാകാം മനീഷ കാര്യമായി വോട്ട് കുറഞ്ഞ് പുറത്തായത്.

കഴിഞ്ഞ ദിവസമാണ് ഹൗസിൽ നിന്നും പുറത്തായി മനീഷ തിരികെ നാട്ടിലെത്തിയത്. ഇനി റീ എൻട്രി കിട്ടിയാൽ താൻ പോകാൻ തയ്യാറാണെന്ന് മനീഷ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. അതേസമയം ഇപ്പോഴിത മനീഷയെ കുറിച്ച് മകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകൻ സംസാരിച്ചത്. അമ്മ ഇത്രയും പെട്ടന്ന് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.പിന്നെ ഇതൊരു ​ഗെയിമണ് അപ്പോൾ അങ്ങനെ ആലോചിച്ചാൽ മതി.

ബി​ഗ് ബോസിലുള്ളത് പോലെ തന്നെയാണ് അമ്മ. ഭയങ്കര ഇമോഷണലാണ്. പിന്നെ എന്റെ അമ്മ ഒരുപാട് പേരുടെ അമ്മയായതിൽ അസൂയയുണ്ട്. എന്റെ അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് എനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെ. തള്ളേയെന്ന് ഞാനും അമ്മയെ ഇടയ്ക്ക് വിളിക്കാറുണ്ട്. അപ്പോഴും അമ്മ എന്നോട് ദേഷ്യപ്പെടാറുണ്ട്. മനീഷയുടെ മകൻ പറഞ്ഞു.

ഉടൻ തന്നെ ഇടപെട്ട് സംസാരിച്ച മനീഷ തള്ള എന്നത് ഒരു മോശം വാക്കല്ലെന്ന് പറഞ്ഞു. തള്ള അമ്മയുടെ പര്യായമാണ്. പക്ഷെ അത് യൂസ് ചെയ്യുന്ന രീതിയാണ് വ്യത്യാസം. സീരിയസും തമാശയായും തള്ളയെന്ന് വിളിക്കുന്നതിൽ വ്യത്യാസമുണ്ട്. എന്റെ സുഹൃത്ത് എന്നെ നോക്കി തള്ളേയെന്ന് വിളിക്കുമ്പോൾ അത് തമാശയായി എടുക്കാനുള്ള മാനസീകമായ വളർച്ച എനിക്കുണ്ട്.

ഷിജു എന്നെ തള്ളേയെന്ന് വിളിച്ചത് സ്നേഹത്തോടെയാണ്. മനീഷ പറഞ്ഞു. ഹൗസിൽ വെച്ച് സാ​​ഗറും ജുനൈസും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മനീഷ ഷിജു തള്ളേയെന്ന് വിളിച്ചപ്പോൾ ചെറിയ രീതിയിൽ രോഷത്തോടെ സംസാരിച്ചിരുന്നു. ഹൗസിൽ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു മനീഷയും ഷിജുവും.അതേസമയം ഈ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയയിലേക്ക് ഉൾപ്പെട്ടത് ഏഴ് പേരാണ്. സാധാരണ കിട്ടിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് പറയാറെങ്കില്‍ ഇത്തവണ ഒരോരുത്തരിലും ചുമത്തപ്പെട്ട കുറ്റം പറഞ്ഞാണ് ബിഗ്ബോസ് നോമിനേഷനില്‍ എത്തിയവരെ വിളിച്ചത്.

അതില്‍ ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണം ഉള്‍പ്പെട്ടിരുന്നു. റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടുന്നവര്‍. ഇവരുടെ വിധി ഈ വാരാന്ത്യത്തില്‍ അറിയാം.

More in Movies

Trending