Connect with us

നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗയുടെ ഭാവം ; വൈറലായി നവ്യയുടെ വീഡിയോ

Social Media

നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗയുടെ ഭാവം ; വൈറലായി നവ്യയുടെ വീഡിയോ

നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗയുടെ ഭാവം ; വൈറലായി നവ്യയുടെ വീഡിയോ

മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവും നവ്യ നടത്തി. മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ടിപ്പോൾ. അടുത്തിടെ നൃത്ത വേദികളിൽ വളരെ സജീവമാണ് നവ്യ. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ നവ്യ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

തന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ ഓരോന്നായി ആരാധകരെ കാണിക്കുകയാണ് താരം. ആലപ്പുഴയിൽ വച്ചുള്ള ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നവ്യയ്ക്ക് ഒരു ഫോട്ടോഗ്രഫറാണ് ചിത്രങ്ങൾ സമ്മാനിച്ചത്. തന്റെ വിവാഹസമയത്ത് അച്ഛനും അമ്മയും ഡെക്കറേഷൻ പരിപാടിയ്ക്ക് നൽകിയതായിരിക്കാം ചിത്രങ്ങൾ എന്നാണ് നവ്യ വീഡിയോയിൽ പറ‍യുന്നത്. ടെലിവിഷൻ അവതാരകനായ മാത്തുക്കുട്ടിയാണ് നവ്യയുടെ വീഡിയോകൾ പകർത്തിയിരിക്കുന്നത്. വളരെ ആകാംക്ഷയോടെ ചിത്രങ്ങൾ നോക്കുകയും പ്രേക്ഷകരെ കാണിക്കുന്നുമുണ്ട് നവ്യ. നിരവധി പേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ എന്നാണ് മാത്തുക്കുട്ടി വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.

ഫോട്ടോഗ്രാഫർ നവ്യയെ പഴയ ഓർമ്മകളിലേക്ക്‌ കൊണ്ട്‌ പോയി, ഞാൻ മാത്രേ കണ്ടൊള്ളു എന്ന് ഇനി പറയരുത് എന്നൊക്കെയാണ് ആരാധകർ നൽകുന്ന കമന്റുകൾ. ഓൾഡ് ഫോട്ടോസ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകളാണ് നവ്യ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി ചിത്രങ്ങൾ നവ്യ ചെയ്തു കഴിഞ്ഞു. വി. കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ ചെറിയ ബ്രേക്കിന് ശേഷം സിനിമയിലേക്കെത്തിയത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് മലയാളികൾ നൽകിയതും.

അടുത്തിടെയായി നവ്യ പല അഭിമുഖങ്ങളിലും പറയുന്ന കാര്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ ആണ് നവ്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നവ്യയെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന ചിത്രത്തിന് ശേഷം നവ്യയും സൈജുവും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ.

More in Social Media

Trending

Recent

To Top