Connect with us

അവളെ യാത്രയാക്കാന്‍ മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും ചലചിത്രപ്രവര്‍ത്തകരും ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ്?; കുറിപ്പുമായി സംഗീത ലക്ഷ്മണ

general

അവളെ യാത്രയാക്കാന്‍ മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും ചലചിത്രപ്രവര്‍ത്തകരും ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ്?; കുറിപ്പുമായി സംഗീത ലക്ഷ്മണ

അവളെ യാത്രയാക്കാന്‍ മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും ചലചിത്രപ്രവര്‍ത്തകരും ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ്?; കുറിപ്പുമായി സംഗീത ലക്ഷ്മണ

കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെയും ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷണല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.

സുബിയ്ക്ക് അസുഖമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി കളിച്ചും ചിരിച്ചും എല്ലാവര്‍ക്കും മുന്നിലെത്തിയിരുന്നത്. ഇപ്പോഴും പലര്‍ക്കും സുബിയുടെ വിയോഗം താങ്ങാനായിട്ടില്ല. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കേരളം കണ്ടതില്‍ ഏറ്റവും മിടുക്കിയായ സ്‌റ്റേജ് ഷോ ആര്‍ട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയന്‍, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും രസിപ്പിച്ചിട്ടുള്ളവള്‍, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു നിന്നവള്‍, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവള്‍, രണ്ടര പതിറ്റാണ്ടുകാലം entertainment industry യുടെ അവിഭാജ്യഘടകമായിരുന്നവള്‍ സുബി സുരേഷ് മരണപ്പെട്ടിട്ട് അവള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനും സ്‌നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് മുന്‍നിര ചലചിത്രപ്രവര്‍ത്തകര്‍ ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? അവരില്‍ പലരും കൊച്ചിയില്‍ തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ!

സംഗീതയുടെ സംശയവചനങ്ങള്‍ 54:36

Continue Reading
You may also like...

More in general

Trending

Recent

To Top