ചിലങ്കയണിഞ്ഞ് കാര്വര്ണ്ണന് മുന്നിൽ ചുവടുവെച്ച് നവ്യ വൈറലായി ചിത്രങ്ങൾ
നന്ദനം മുതൽ ഇന്നുവരെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ). ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടേറെ ഇഷ്ടകഥാപാത്രങ്ങൾ സമ്മാനിച്ച താരം വിവാഹത്തോടെ സിനിമ വിട്ടെങ്കിലും, പലപ്പോഴായി മടങ്ങിവരവും നടത്തിയിരുന്നു. സിനിമയിൽ സജീവമായി മാറിയില്ലെങ്കിലും സോഷ്യൽ മീഡിയ വഴി നവ്യ ആരാധകരുമായി അടുത്തു നിൽക്കാറുണ്ട്. തിരിച്ചുവരവിലും ഇതേ സ്നേഹമാണ് ആരാധകര്‍ നല്‍കുന്നത്. സിനിമയിലേയ്ക്ക് മാത്രമല്ല കരിയറില്‍ താന്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിക്കേണ്ടിവന്ന നൃത്തത്തിലേയ്ക്കുകൂടിയാണ് താരം തിരിച്ചെത്തിയത്.
നവ്യ എന്ന നടിയെ, നായികയെ പ്രേക്ഷകര്‍ അടയാളപ്പെടുത്തിവെയ്ക്കുന്നത് ഇന്നും ബാലമാമണി എന്ന കഥാപാത്രത്തിലൂടെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നിഷ്ക്കളങ്കയായ പെണ്‍കുട്ടിയുടെ മുഖമാണ് പ്രേക്ഷകര്‍ക്ക് ഓര്‍മ്മ.നന്ദനത്തില്‍ ഗുരുവായൂരിലെ കണ്ണന്റെ ഭക്തയായിരുന്നു ബാലാമണിയെങ്കില്‍ ജീവിതത്തിലും ഈ കാര്‍വര്‍ണന്റെ തോഴിയാവാനാണ് നവ്യയ്ക്കിഷ്ടം.
നവ്യയുടെ തിരിച്ചുവരവ് പോലെ തന്നെ പ്രേക്ഷകരെ സന്തോഷിപ്പിച്ച മറ്റൊരു വാര്‍ത്തയാണ് നൃത്ത വേദിയില്‍ വീണ്ടും താരം സജീവമാകുന്നു എന്ന വാര്‍ത്ത. ചിലങ്കയണിഞ്ഞും സദസിന് മുന്നില്‍ എത്തുമ്പോള്‍ ഏറെ ആഹ്ലാദമാണ് ആരാധക മനസ്സില്‍ തോന്നുന്നത്.
മലയാളി ഏറെ ആഗ്രഹിച്ച തിരിച്ചുവരവായിരുന്നു നവ്യയുടേത്. അതുകൊണ്ട് തന്നെ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.
അഭിനേത്രി എന്നതിനോടൊപ്പം തന്നെ നര്‍ത്തകി എന്ന് കേള്‍ക്കുന്നതും നവ്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തിരിച്ചുവരവില്‍ ഈ ആഗ്രഹങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുകയാണ് താരം.
സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇപ്പോള്‍ നവ്യ. താരത്തില്ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണിപ്പോള്‍.ബാലാമണി എന്ന പേരുകാരിയായി തന്നെയാണ് നവ്യ വീണ്ടും സിനമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്നും പുതിയ പ്രൊജക്ടുകളുടെ ഭാഗമാകുകയാണ് താരം.
ഒട്ടേറെ ട്രോളുകളാണ് ഈയടുത്തായി താരത്തെക്കുറിച്ച് പുറത്തിറങ്ങിയത്. സന്യാസിമാരുടെ സിദ്ധികളെക്കുറിച്ച് ടെലിവിഷൻ ഷെയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് സോ,യ്ല്ർ മീഡിയയിൽ ചിരിപൊട്ടിയത്. െന്നാൽ ട്രോളുകളൊക്കെ താൻ ആസ്വദിക്കുന്ന ആളാണെന്നാണ് നവ്യ തന്നെ പറയുന്നത്.
