Actor
ലാലേട്ടാ കറുപ്പ്…കറുപ്പ്…; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കറുത്ത വേഷത്തിലെത്തി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ട്രോളുകള്‍!
ലാലേട്ടാ കറുപ്പ്…കറുപ്പ്…; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കറുത്ത വേഷത്തിലെത്തി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ട്രോളുകള്‍!
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫാന്‍സ് പേജുകളില്‍ വന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷല്‍നിലാണ് പിണറായി വിജയനും മോഹന്‍ലാലും കണ്ടുമുട്ടിയത്. മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് കറുപ്പ് അണിഞ്ഞുള്ള മോഹന്‍ലാലിന്റെ വരവ്.
ലാലേട്ടാ കറുപ്പ്…കറുപ്പ്…, കറുപ്പ് സീന്‍ ആണ്, മോഹന്‍ലാലിനുള്ള പണി ഇവിടുന്ന് ഇറങ്ങിയിട്ട്, ഇത്രയ്ക്ക് ധൈര്യമോ ഇതിനുള്ളത് തരുന്നുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകളും ട്രോളുകളും.
അതേസമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. ഇതും ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മരുമോന് കറുത്ത വസ്ത്രം ധരിക്കാമോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പരിഹാസം. റിയാസിന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വൈറലാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടുള്ള ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു കെ.മാധവന്റെ മകന്റെ വിവാഹ ആഘോഷങ്ങള്‍. സിനിമ രാഷ്ട്രീയമേഖലയില്‍ ഉള്ള നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോകളും വൈറലായിരുന്നു. മോഹന്‍ലാല്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, മാമുക്കോയ, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ലിസി പ്രിയദര്‍ശന്‍, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.