Connect with us

മകന്റെ പിറന്നാൾ ഗംഭീരമാക്കി നവ്യ നായർ, മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്ന് സൂചന, ഏകദേശം രണ്ടുലക്ഷത്തോളം വില വരും; വീഡിയോ പുറത്ത്

Malayalam

മകന്റെ പിറന്നാൾ ഗംഭീരമാക്കി നവ്യ നായർ, മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്ന് സൂചന, ഏകദേശം രണ്ടുലക്ഷത്തോളം വില വരും; വീഡിയോ പുറത്ത്

മകന്റെ പിറന്നാൾ ഗംഭീരമാക്കി നവ്യ നായർ, മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്ന് സൂചന, ഏകദേശം രണ്ടുലക്ഷത്തോളം വില വരും; വീഡിയോ പുറത്ത്

മലയാളികളുടെ ഇഷ്ട നായികയാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും പിന്നീട് ഒരുത്തീയിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നവ്യയുടെ കുടുംബത്തേയും പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ മകന്‍ സായിയുടെ പന്ത്രണ്ടാം ജന്മദിനമാണ് കുടുംബം ഒന്നടങ്കം ആഘോഷിച്ചത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് നവ്യ. പിറന്നാൾ ആഘോഷത്തെ കുറിച്ച് നവ്യയും മകനുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നവ്യയുടെ ഒരു കൊച്ചു ഇൻട്രോയോട് കൂടിയാണ് വീഡിയോ തുടങ്ങുന്നത്.

ശരിക്കും നവംബർ 22 നാണ് അവന്റെ പിറന്നാൾ. എന്നാൽ ആ സമയം അവനു പരീക്ഷ ആയിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാർക്കൊക്കെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതാണ് പിന്നെ ശനിയാഴ്‌ചയിലേക്ക് മാറ്റിയത്. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു എന്നാലും ഇതിനു വേണ്ടി ലീവ് എടുത്തു നിന്നതാണ്. എന്ന് പറഞ്ഞാണ് നവ്യ തുടങ്ങിയത്.

‘ഇത്തവണത്തെ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടുമെന്ന് അറിയില്ല. പക്ഷെ ഇത്തവണത്തെ പിറന്നാളും അമ്മയാണ് ഓർഗനൈസ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു നരുറ്റൊ തീമിൽ ആയിരിക്കും പിറന്നാൾ ആഘോഷം. പതിനൊന്നാമത്തെ പിറന്നാളിന് കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല, വീഡിയോയും എടുത്തില്ല. അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് ഹാരിപോർട്ടറിന്റെ തീം ആയിരുന്നു’

‘ആ പിറന്നാളിനും എനിക്ക് ഗിഫ്റ്റ് കിട്ടിയിരുന്നു. പപ്പിയേ ആണ് എനിക്ക് കിട്ടിയത് ബുച്ചി. എന്തായിരിക്കും ഗിഫ്റ്റ് ഇത്തവണ തരുന്നത് എന്ന് അറിയില്ല. കേരളത്തിൽ വന്ന ശേഷം ആദ്യമായിട്ടാണ് എന്റെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നത്. അമ്മ ഇത്തവണ കുറെ ഗെയിംസ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ല,’ നവ്യയുടെ മകൻ സായ് പിറന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് പറഞ്ഞു.

നവ്യയും ഭർത്താവ് സന്തോഷും ചേർന്ന് മകനൊപ്പം കേക്ക് മുറിക്കുന്നതും അവനെ ചേർത്ത് പിടിച്ചു ചിത്രങ്ങൾ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുക്കുന്ന ഗെയിമുകളും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തവണ നവ്യയും സന്തോഷും മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്നാണ് സൂചന. ഏകദേശം രണ്ടുലക്ഷത്തോളം വില വരുന്നതാണ് സമ്മാനമെന്നാണ് റിപ്പോർട്ടുകൾ.

നിരവധി പേരാണ് നവ്യയെയും കുടുംബത്തെയും ഒരുമിച്ച് കാണുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. സായ്ക്ക് ആശംസകൾ നേർന്നും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top