Malayalam Breaking News
അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു നിനക്കൊരു ക്യാരക്ടർ തന്നാൽ എനിക്കെന്താ ലാഭം – പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിനിരയെന്നു യുവനടന്റെ വെളിപ്പെടുത്തൽ
അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു നിനക്കൊരു ക്യാരക്ടർ തന്നാൽ എനിക്കെന്താ ലാഭം – പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിനിരയെന്നു യുവനടന്റെ വെളിപ്പെടുത്തൽ
By
അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു നിനക്കൊരു ക്യാരക്ടർ തന്നാൽ എനിക്കെന്താ ലാഭം – പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിനിരയെന്നു യുവനടന്റെ വെളിപ്പെടുത്തൽ
മലയാള സിനിമയിലെ സ്ത്രീകൾ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പുരുഷൻമാരുടെയും അവസ്ഥ വ്യത്യസ്തമല്ല എന്ന് അനുഭവം പങ്കു വച്ച് പറയുകയാണ് യുവ നടൻ. നവജിത്ത് നാരായണൻ എന്ന പുതുമുഖ നടനാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കു വച്ചത്. ഒരു സംവിധായകാനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവമാണ് നവജിത് നാരായണൻ പറയുന്നത്. ആമി എന്ന ചിത്രത്തിൽ ചങ്ങമ്പുഴയായി എത്തിയ നവജിത്ത് മാമാങ്കത്തിൽ നല്ലൊരു വേഷം ചെയ്യുന്നുണ്ട്.
നവജിത്ത് എഴുതിയ കുറിപ്പ് വായിക്കാം…
”ഒരു തുറന്നെഴുത്താണിത്
ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന
ഒരാളെയും വേദനിപ്പിക്കാനല്ല
സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള
അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുനുളളു….
എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു
പരിത്ഥിയിൽ കൂടുതൽ ചർച്ച ചെയ്യുന്നില്ല ?
ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്
മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണൻ പോയി
കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്ലാറ്റിലോട്ട്
കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു
പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി
ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട്
Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്
എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്
ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്
അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു
നിനക്കൊരു charectr തന്നാൽ എനിക്കെന്താ ലാഭം എന്ന്
ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളിൽ
താൽപര്യമില്ലാ നിങ്ങൾ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു കേടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികൾക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത് …..
ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം
പറയുന്നു…”
കൂടുതൽ വായിക്കുവാൻ >>>
navajith narayanan about casting couch towards gents
