Social Media
ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നസ്രിയ
ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നസ്രിയ
പ്രിയപ്പെട്ട വളർത്തുനായയ്ക്ക് പിറന്നാളാശംസകൾ നേർന്ന് നടി നസ്രിയ. ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളര്‍ത്തു നായയായ ഓറിയോയുടെ പിറന്നാളാണ് ഇന്ന്. അവന്റെ ചത്രം പങ്കുവെച്ച കൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പും നസ്രിയ പങ്കുവെച്ചിട്ടുണ്ട്
‘എന്റെ കുട്ടിക്ക് ഇന്ന് അഞ്ച് വയസ്സാവുകയാണ്. എന്റെ മനസ്സ് നിറയെ അവനാണ്. ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത്. നിന്റെ അമ്മയെപ്പോലെ നീയും സന്തോഷവാനാണ്. നീ സന്തോഷത്തോടെ ഇരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. നിന്റെയും എന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും- നസ്രിയ കുറിച്ചത്
കഴിഞ്ഞ ദിവസം നസ്രിയയുടെ ചെയിനിന്റെ ലോക്കറ്റിലും ഓറിയോ ഇടം പിടിച്ചരുന്നു. ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ.
nasriya
