News
ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ടിട്ട് നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല; അഭിനയം ഉപേക്ഷിക്കാൻ ഭർത്താവ് പറഞ്ഞാൽ അതിനും സമ്മതം!
ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ടിട്ട് നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല; അഭിനയം ഉപേക്ഷിക്കാൻ ഭർത്താവ് പറഞ്ഞാൽ അതിനും സമ്മതം!
മിനിസ്‌ക്രീനിൽ കൂടുതലും വില്ലത്തി വേഷം ചെയ്ത് താരമായിരിക്കുകയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു അമൃത വിവാഹിതയാവുന്നത്. ഭര്‍ത്താവ് പ്രശാന്തിനെ കണ്ടുമുട്ടിയത് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ അഭിമുഖങ്ങളിലൂടെ പലപ്പോഴും അമൃത പറയാറുണ്ട്.
അഭിനയം ഏറെ ഇഷ്ടമുള്ള താരം ഇപ്പോൾ വലിയ ഒരു സന്തോഷ വാർത്തയാണ് ആരാധകരോട് പങ്കുവെയ്ക്കുന്നത്. ഭർത്താവ് പ്രശാന്തും അഭിനയത്തിലേക്ക് എത്തിയെന്നുള്ളതാണ് ആ സന്തോഷ വാർത്ത.
അതേസമയം ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണ കാരണമാണ് ഇപ്പോഴും അഭിനയത്തില്‍ തുടരുന്നതെന്നാണ് അമൃത പറയുന്നത്. അവര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ അഭിനയം മതിയാക്കി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുമെന്നും മനസമാധാനത്തോടെ ജീവിക്കണമെങ്കില്‍ അങ്ങനെയാണ് വേണ്ടതെന്നും ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃതയും ഭര്‍ത്താവ് പ്രശാന്തും പറയുന്നു.
“നമ്മള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ടാവും. അങ്ങനെ ഏട്ടന്റെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ് അഭിനയം. എട്ട് വര്‍ഷത്തോളം അതിന് പിന്നാലെ നടന്ന ആളാണ്. അതുപോലെ പട്ടാളത്തില്‍ ചേരാന്‍ വേണ്ടിയും ഓടിയും ചാടിയും നടന്നു. അപ്പോള്‍ എന്നെ കൊണ്ട് സാധിക്കുന്ന രീതിയിലുള്ള സഹായമാണ് അഭിനയിക്കാനുള്ള അവസരം വാങ്ങി കൊടുത്തത് – അമൃത പറയുന്നു.
ഇപ്പോള്‍ രണ്ട് പേരും അഭിനയത്തിലുള്ളത് കൊണ്ട് അതും ഒരു രസമാണ്. മുന്‍പ് ചേട്ടന്‍ ദുബായിലായിരുന്നു. ചിലപ്പോള്‍ വിവാഹം കഴിഞ്ഞതോടെ മറ്റ് നടിമാരെ പോലെ ഞാന്‍ വീട്ടിലിരുന്നേനെ. സീരിയസായി പറയുകയാണെങ്കില്‍ ഞാനിപ്പോള്‍ ഈ ഫീല്‍ഡില്‍ നില്‍ക്കാനുള്ള പ്രധാന കാരണം ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവുമാണ്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നല്ല സപ്പോര്‍ട്ടാണ്. അവരെന്നോട് പോവണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ ഈ ഫീല്‍ഡില്‍ തന്നെ ഉണ്ടാവില്ലെന്ന് അമൃത പറയുന്നു.
എങ്കില്‍ നാളെ മുതല്‍ ഞാന്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ നീ പോവില്ലേ എന്ന് ഭര്‍ത്താവ് പ്രശാന്ത് തമാശരൂപേണ ചോദിക്കുന്നു. “ഞാന്‍ പോവില്ല” എന്ന് വ്യക്തമായി അമൃത പറയുന്നുണ്ട്. അങ്ങനൊരു സംഭവം ഉണ്ടായതിനെ കുറിച്ചും അമൃത ഓർത്തെടുത്തു.
” പാടാത്ത പൈങ്കിളി ലൊക്കേഷനിരിക്കുമ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അതിന്റെ സംവിധായകനുമായി ഞങ്ങള്‍ സംസാരിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നീ ഇനി അഭിനയിക്കാന്‍ പോവണ്ടെന്ന് പറഞ്ഞാല്‍ ഈ ഫീല്‍ഡ് വിട്ട് പോവുമോ എന്നാണ് സംവിധായകന്‍ ചോദിച്ചത്.
തീര്‍ച്ചയായും ഇത് നിര്‍ത്തി പോവുമെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കാരണം അതാണെന്റെ ലൈഫ്, ഇതെന്റെ പാഷനാണ്. പാഷന് പാഷന്റേതായ പ്രധാന്യമുണ്ട്. പക്ഷേ ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ടിട്ട് നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. അവരുടെ കൂടെ സപ്പോര്‍ട്ടുണ്ടെങ്കില്‍ പാഷന് പിന്നാലെ പോവാം. എന്നാല്‍ അവരെ വെറുപ്പിച്ചിട്ട് പാഷന് പിന്നാലെ പോയാല്‍ പിന്നെയൊരു മനസമാധാനം ഉണ്ടാവില്ല. ജീവിതം കളഞ്ഞ് കൊണ്ട് പോയാല്‍ തൃപ്തിയുണ്ടാവില്ലെന്ന് അമൃത പറയുന്നു.
അതേ സമയം ഇതൊരു പാഷനല്ലെന്നാണ് അമൃതയോട് ഭര്‍ത്താവ് പറയുന്നത്. കാരണം ഇത് നീ 12 വര്‍ഷമായി ചെയ്യുന്ന ജോലിയാണ്. അതല്ലാതെ മറ്റൊരു ബിസിനസ് നിനക്കില്ലല്ലേ. വേറെന്തെങ്കിലും പണിയ്ക്ക് നീ പോവുന്നുണ്ടോ, ഇതല്ലാതെ വേറൊരു ജോലി ചെയ്യാനും അറിയില്ല. അപ്പോള്‍ ഇത് നിന്റെ ജോലിയാണെന്നും അങ്ങനെ പറയണമെന്നും പ്രശാന്ത് പറയുന്നു.
about amritha s m