Connect with us

അവന്റെ ഭാ​ഗത്തല്ല തെറ്റ്… അവനെ ആരോ മനപൂർവം കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നാരായണൻ നാ​ഗലശ്ശേരി

Actor

അവന്റെ ഭാ​ഗത്തല്ല തെറ്റ്… അവനെ ആരോ മനപൂർവം കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നാരായണൻ നാ​ഗലശ്ശേരി

അവന്റെ ഭാ​ഗത്തല്ല തെറ്റ്… അവനെ ആരോ മനപൂർവം കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നാരായണൻ നാ​ഗലശ്ശേരി

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് വന്നപ്പോഴും ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോഴും നടനോടുള്ള ആരാധകരുടെ സ്നേഹത്തിന് കുറവ് വന്നിട്ടില്ല. മലയാളത്തിൽ തുടരെ തുടരെ സിനിമകൾ ചെയ്യുന്നുണ്ട് ദിലീപ്. എന്നാൽ പ്രതീക്ഷിച്ചത്ര വിജയം ദിലീപ് ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല, ഒടിടിയിൽ പോലും പല സിനിമകൾ എത്തുന്നില്ലാ എന്നത് ദിലീപ് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പരസ്യമായി പലരും വിമർശനവും പിന്തുണയും അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പഴയകാല പൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നാ​ഗലശ്ശേരി.

ദിലീപിന് കരിയറിലെ തുടക്ക കാലത്ത് അവസരമൊരുക്കിയത് താനാണെന്ന് നാരായണൻ നം​ഗലശ്ശേരി പറയുന്നു. ദിലീപ് കമൽ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. കമൽ സാറോട് തനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറയാൻ ദിലീപ് മടിച്ചു. തന്നോട് ഇക്കാര്യം പറഞ്ഞു. താൻ മുഖേനെയാണ് കമലിനോട് ഇക്കാര്യം പറയുന്നത്.

അങ്ങനെയാണ് ദിലീപിന് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നത്. ഇന്നും ദിലീപിന് തന്നോട് ആ ബഹുമാനമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നെ കണ്ടാൽ പിടിച്ചിരുത്തും. ഭക്ഷണം കഴിക്കാതെ വി‌ടില്ല. ദിലീപ് ഇപ്പോൾ നേരിടുന്ന വിവാദങ്ങൾ കൂടെ നടന്നവർ വഞ്ചിച്ചത് കാരണമാണെന്നും നാരായണൻ നാഗലശ്ശേരി വാദിക്കുന്നു.

ദിലീപിന് നന്ദിയുണ്ട്. അവൻ ഒന്നും മറന്നിട്ടില്ല. അവൻ എന്തോ ആയിക്കൊള്ളട്ടെ… ഇന്നും ആൾക്കാർ അവനെ പറ്റി ഓരോന്ന് പറയുമ്പോൾ ഞാൻ എതിർക്കാറെയുള്ളു. അവന്റെ ഭാ​ഗത്തല്ല തെറ്റ്… അവനെ ആരോ കുടുക്കിയതാണ്. മനപൂർവം കുടുക്കിയതാണെന്നുമാണ് നാരായണൻ നാഗലശ്ശേരി പറയുന്നത്.

കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ വേളയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേസിലെ സുപ്രധനായ തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളിയിരുന്നു.

അതിജീവിതയുടെ ഉപഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയ്ക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും ഹർജി തള്ളിക്കൊണ്ട് പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. കുറച്ച് നാളുകൾക്ക് മുമ്പ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. കർശന ജാമ്യ വ്യവസ്ഥകളോടെയാണ് ജാമ്യം.

മാധ്യമങ്ങളോട് പ്രതികരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ.

More in Actor

Trending