Actor
നടക്കാത്ത കാര്യത്തിന് അന്നും കാവ്യ വാശിപിടിച്ചു, പൊട്ടിക്കരഞ്ഞു! വിധി നടിയെ പൃഥിരാജിന്റേതാക്കി; ദിലീപിനെ ഞെട്ടിച്ച് അയാൾ
നടക്കാത്ത കാര്യത്തിന് അന്നും കാവ്യ വാശിപിടിച്ചു, പൊട്ടിക്കരഞ്ഞു! വിധി നടിയെ പൃഥിരാജിന്റേതാക്കി; ദിലീപിനെ ഞെട്ടിച്ച് അയാൾ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുണെങ്കിലും അതിൽ ചിലർക്കെങ്കിലും ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റസ് പ്രിയപ്പെട്ടതാകും. ഇന്നും മലയാളികളുടെ എന്നത്തേയും തലമുറകളുടെ പ്രിയപ്പെട്ട സിനിമയാണ് ക്ലാസ്‌മേറ്റസ്.
ചിത്രത്തിൽ പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, നരേന്‍, രാധിക, ജയസൂര്യ, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിനിടെ ലൊക്കേഷനിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. ചിത്രത്തിൽ താര എന്ന വേഷമാണ് കാവ്യ ചെയ്തത്. കഥ പറയാന്‍ പോയപ്പോള്‍ മുഴുവന്‍ കഥയും ഞാന്‍ പറഞ്ഞിരുന്നില്ലെന്നും പിന്നാലെ ഷൂട്ടിന്റെ അന്ന് രാവിലെ ജെയിംസിനെ കാവ്യയോട് കഥ പറയാന്‍ വിട്ടിരുന്നെന്നും ലാൽ ജോസ് പറഞ്ഞു.
എന്നാൽ കഥകേട്ട ശേഷം ചിത്രത്തില്‍ രാധിക അവതരിപ്പിച്ച റസിയായി അഭിനയിക്കണം എന്ന് പറഞ്ഞ് കാവ്യ മാധവന്‍ വാശിപിടിച്ചെന്നും കരയുകയായിന്നെന്നും ലാൽ ജോസ് പറയുന്നു. ഷൂട്ടിന് വിളിച്ചപ്പോൾ വരില്ലെന്ന് പറഞ്ഞു ഒഴിവായിരുന്നു കാവ്യ. പ്രശ്‌നം കേൾക്കാനായി കാവ്യയ്ക്കരികിൽ പോയപ്പോഴാണ് തന്നോട് അക്കാര്യം കാവ്യ പറഞ്ഞത്.
ഈ സിനിമയിൽ നായികാ താനല്ലെന്നും നായിക റസിയ ആണെന്നും കാവ്യാ തന്നോടു പറഞ്ഞു. താൻ റസിയ എന്ന കഥാപാത്രം ചെയ്യാം. ഈ താര എന്ന വേഷം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കൂ’ എന്നായിരുന്നു കാവ്യ പറഞ്ഞത്. എന്നാൽ ഒരിക്കലും ആ കഥാപാത്രം കാവ്യയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് താൻ കാവ്യയോട് പറഞ്ഞു. കാരണം ആ ചിത്രത്തിലെ സസ്പെൻസ് റസിയയാണ്. കാവ്യയെ പോലെ എസ്റ്റാബ്ലിഷ് ആയൊരു നായിക അത് ചെയ്താൽ ജനങ്ങൾ അതിലെ സസ്പെൻസ് കണ്ടുപിടിക്കുമായിരുന്നു.അപ്രധാനമായി അവസാനം വരെ റസിയയെ കൊണ്ടുപോകണമെന്ന് ആയിരുന്നു ലക്ഷ്യമെന്നും ലാൽ ജോസ് പറഞ്ഞു.
കാവ്യ ഭയങ്കര മിടുക്കിയാണ്. അവള്‍ക്ക് മനസിലായിട്ടുണ്ട് പടത്തിന്റെ ഫൈനല്‍ സ്റ്റേജില്‍ റസിയ സ്‌കോര്‍ ചെയ്യുമെന്ന്, എന്നാൽ അപ്പോഴും അവളത് ചെയ്തത് എന്നോടുള്ള സ്‌നേഹവും കടപ്പാടും കൊണ്ടാണെന്ന് ലാൽ ജോസ് പറഞ്ഞു. മാത്രമല്ല താര തന്നെയാണ് ഈ ചിത്രത്തിലെ നായിക. സുകുമാരന്‍ ആണ് നായകന്‍ എന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിട്ടാണ് കാവ്യ അഭിനയിക്കാന്‍ വരുന്നതെന്നും ലാൽ ജോസ് പറഞ്ഞു.