Movies
‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയ്‍ലര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1; നന്ദി പറഞ്ഞ് മെഗാസ്റ്റാർ
‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയ്‍ലര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1; നന്ദി പറഞ്ഞ് മെഗാസ്റ്റാർ
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലര്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ചിത്രത്തിന് തിയറ്റര്‍ റിലീസ് തന്നെ ഉണ്ടാവുമെന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്‍റെ സെന്‍സറിംഗും പൂര്‍ത്തിയായിട്ടുണ്ട്. സിനിമാപ്രേമികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ നിലവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആണ് ട്രെയ്‍ലര്‍.
21 മണിക്കൂര്‍ സമയം കൊണ്ട് 8 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‍ലറിന് ലഭിച്ചത്. സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗംഭീര അഭിപ്രായം നേടിയിരുന്നു.
ജെയിംസ് എന്ന നാടക കലാകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്.
യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു. രണ്ട് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിന്റെ പെരുമാറ്റം.
ജെയിംസും തമിഴ്‌നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
