Actress
കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി, നിയന്ത്രിക്കാന്‍ പറ്റാതെയായി; മുഖത്ത് പ്രായം തോന്നാതിരിക്കാനും മുടി സംരക്ഷണത്തിനും മെഡിസിന് എടുക്കുന്നുണ്ടെന്ന് നന്ദിനി
കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി, നിയന്ത്രിക്കാന്‍ പറ്റാതെയായി; മുഖത്ത് പ്രായം തോന്നാതിരിക്കാനും മുടി സംരക്ഷണത്തിനും മെഡിസിന് എടുക്കുന്നുണ്ടെന്ന് നന്ദിനി
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, കരുമാടിക്കുട്ടന് ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത എപ്രില്‍ പത്തൊന്‍പത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം. പതിനാറാം വയസിലാണ് നടി സിനിമയില്‍ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെടുന്നതെങ്കിലും തെലുങ്കില്‍ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി.
സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി ബാംഗ്ലൂരില്‍ സ്വസ്തമായി ജീവിച്ചുവരികയാണ് നടിയിപ്പോള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില തമിഴ് മാധ്യമങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി അഭിമുഖം നല്‍കുന്നതായി കണ്ടുവരാം. അങ്ങനെ നല്കിയ ഒരു അഭിമുഖത്തിലാണ് ഇന്റസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് നന്ദിനി പറഞ്ഞത്. ശരീര ഭാരം വല്ലാതെ കൂടിയപ്പോഴാണത്രെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു.
അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി. പിന്നെ നിയന്ത്രിക്കാന്‍ കഴിയാതെ പോയി.ഷൂട്ടിങ് തിരക്കുകളില്‍ വിശപ്പ് മാറാന്‍ ഗ്ലൂക്കോസ് വെള്ളം നിരന്തരം കുടിക്കുമായിരുന്നു. അത് പിന്നീട് വിപരീതമായി ഫലിച്ചു. വിശപ്പ് കൂടി. എന്ത് കഴിച്ചാലും വിശപ്പ് മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു.
പക്ഷെ അത് പ്രോപ്പറായിരുന്നില്ല. ഒരുപക്ഷെ ശരിയായ രീതിയില്‍ അല്ലാത്ത ഭക്ഷണ രീതിയും വ്യായാമവുമാണ് ശരീരഭാരം കൂടാന്‍ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.വണ്ണം കൂടിയപ്പോള്‍ അമ്മയും അതൊന്ന് നിയന്ത്രിക്കാനായി പറഞ്ഞു. 105 കിലോ വരെ എത്തിയിരുന്നു. പിന്നീട് വിശപ്പ് കണ്ട്രോള് ചെയ്യുന്നതിന് ട്രീറ്റ്മെന്റ് എടുത്തു. ഭക്ഷണത്തില്‍ ക്രമീകരണം വന്നപ്പോള്‍ തന്നെ, വ്യായാമം ഇല്ലാതെ വണ്ണം കുറച്ചെടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ അളവ് വച്ചിട്ടുണ്ട് എന്നും അതിലധികം ഒരിക്കലും കഴിക്കില്ല എന്നും നന്ദിനി പറയുന്നു.
മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ മെഡിസിന് എടുക്കുന്നുണ്ട് എന്നും നന്ദിനി വെളിപ്പെടുത്തുന്നു. അതല്ലാതെ മറ്റൊരു സ്കിന്‍ കെയറും എടുക്കുന്നില്ല. സോപ്പ് ഉപയോഗിച്ചാണ് മുഖം കഴുകുന്നത്. മുടി സംരക്ഷിക്കുന്നതിനായി ഹോമിയോപതി മെഡിസിന്‍സും എടുക്കുന്നുണ്ടത്രെ.
മറ്റ് ഹെയര്‍ കെയര്‍ പ്രൊഡക്ട്സ് ഒന്നും ഉപയോഗിക്കുന്നില്ല. ശരീര ഭാരം കൂടിയപ്പോഴാണ് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് ശേഷം വണ്ണം കുറഞ്ഞപ്പോള്‍ സീരിയലിലൂടെ തിരിച്ചുവന്നു. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്തെങ്കിലും വ്യത്യസ്തമായ ചെയ്യാന്‍ പറ്റുന്ന, എന്റെ പ്രായപരിധിക്കുള്ളിലുള്ള കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ചെയ്യും എന്ന് നന്ദിനി പറയുന്നു.
തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും താരം പറഞ്ഞിരുന്നു. വിജയ് ആണ് എന്റെ സെലിബ്രിറ്റി ക്രഷ്. ഇപ്പോള്‍ സൂര്യയും ഉണ്ട്. വിജയ് സാര്‍ ആ സമയത്ത് ഒരേ സമയത്ത് രണ്ടു മൂന്നു സിനിമയൊക്കെ ചെയ്തിരുന്നു, കൂടാതെ ഒരേ സമയത്ത് റിലീസായി ഈ സിനിമകള്‍ ഒക്കെ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലെവല്‍ തന്നെ മാറിയത് ആ സമയത്താണ്, ഞാന്‍ ആ സമയത്ത് വിജയിയെ അഭിനന്ദിച്ചിട്ടൊക്കെയുണ്ട്. എനിക്ക് അദ്ദേഹം ചോക്ലറ്റ്സൊക്കെ വാങ്ങി തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിറ്റുകളുടെ തുടക്കം അവിടെ നിന്നാണ്.
ഞാന്‍ അമ്മന്‍ സിനിമകള്‍ക്കായിട്ട് വ്രതമൊന്നും എടുത്തിട്ടില്ല. ഞാന്‍ നോര്‍മലി നോണ്‍വെജ് കഴിക്കുന്ന ആളല്ല. അമ്പലത്തില്‍ ഒക്കെ വച്ച് ഈ അമ്മന്‍ സിനിമകള്‍ ഒക്കെ ഷൂട്ട് ചെയ്തതിന്റെ ഒരു അനുഗ്രഹം എനിക്ക് ഉണ്ടെന്നു തോന്നുന്നു. എന്നെ ആളുകള്‍ ഇപ്പോഴും തിരിച്ചറിയുന്നത് കൂടുതലും ആ സിനിമകള്‍ വച്ചിട്ടാണ്. അമ്മന്‍ വേഷങ്ങള്‍ നിങ്ങള്‍ക്ക് നന്നായിട്ട് ചേരും എന്നൊക്കെ ആളുകള്‍ ഇപ്പോഴും വന്നു പറയാറുണ്ട്.
വിജയ് കാന്ത് സാറിന്റെ ഹെല്‍ത്ത് ഇങ്ങിനെ ആയതില്‍ വിഷമം ഉണ്ട്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഒരിക്കല്‍ എന്റെ കാര്‍ ഒരു മഴയത്തു പഞ്ചര്‍ ആയി കിടന്നപ്പോള്‍ അദ്ദേഹം വന്നു അത് ശരിയാക്കുന്നത് വരെ ആ മഴയില്‍ കൂട്ടിരുന്നു. അത് ശരിയാക്കി ഞാന്‍ പോകുമ്പോള്‍ എന്റെ കാറിനു പിന്നിലായി എനിക്ക് ഒരു സംരക്ഷണത്തിന് വേണ്ടി അദ്ദേഹം വന്നു. അത്ര നല്ലൊരു മനുഷ്യനാണ് അദ്ദേഹം എന്നും നന്ദിനി പറയുന്നു.
