Malayalam
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടോ? ഫാസിലിനോട് ചോദ്യവുമായി മോഹന്‍ലാല്‍; മറുപടി ഇങ്ങനെ!
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടോ? ഫാസിലിനോട് ചോദ്യവുമായി മോഹന്‍ലാല്‍; മറുപടി ഇങ്ങനെ!
മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം ഇന്നും പല മലയാളികളുടെയും ഇഷ്ടചിത്രങ്ങളിലൊന്നാണ്. പലരും ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടോ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഈ ചോദ്യം ചിത്രത്തിന്റെ സംവിധായകനായ ഫാസിലിനോട് ചോദിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
മഴവില്‍ മനോരമയും താരസംഘടനയായ ‘അമ്മ’യും ചേര്‍ന്നു നടത്തിയ മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് നൈറ്റില്‍ വച്ചാണ് മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണു മോഹന്‍ലാല്‍ ചോദിച്ചത്.
‘നാഗവല്ലിയും സണ്ണിയും അതായത് ഞാനും ശോഭനയും ഇവിടെയുള്ളപ്പോള്‍ ഞാന്‍ ചോദിക്കുകയാണ് ഒരുപാട് കാലമായി പലരും ചോദിക്കുന്ന ചോദ്യമാണ്. മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ. ശോഭനയും അത് ചോദിച്ചിട്ടുണ്ട് എന്നാായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.
ഇതിന് ‘പലരും ഇത് ചോദിക്കുന്നുണ്ട്. ഞാന്‍ അറിയാതെ, ഒരു ക്ലാസിക് ആയിപ്പോയ പടമാണ് അത്. ക്ലാസിക്കായി പോയ പടം രണ്ടാമത് ഉണ്ടാക്കുക എന്നത് ശരിയല്ല. ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വച്ചിട്ട് ഒരു 30 വയസ്സ് കുറച്ചിട്ട് നമുക്ക് അത് ചെയ്യാം. എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തില്‍, ഞാന്‍ വാക്ക് നല്‍കുന്നു’ എന്നാണ് ഫാസില്‍ പറഞ്ഞത്.
