Actress
എനിക്ക് 39 വയസായി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും, പക്ഷെ ഞാന്‍ ഹോട്ട് ആണ്; ജീവിച്ചിരിക്കുന്ന കാലത്തോളം എന്‍ജോയ് ചെയ്ത് ജീവിക്കൂവെന്ന് പ്രിയാമണി
എനിക്ക് 39 വയസായി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും, പക്ഷെ ഞാന്‍ ഹോട്ട് ആണ്; ജീവിച്ചിരിക്കുന്ന കാലത്തോളം എന്‍ജോയ് ചെയ്ത് ജീവിക്കൂവെന്ന് പ്രിയാമണി
നിരവധി ആരാധകരുള്ള താരസുന്ദരിയാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ പ്രിയാമണിയ്ക്ക് മലയാള സിനിമയില്‍ തന്റേതായ സ്ഥാനെ നേടിയെടുക്കാനായി. തിരക്കഥ എന്ന ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാനിടയില്ല. അത്രത്തോളം പ്രശംസിക്കപ്പെട്ട കഥാപാത്രമായിരുന്നു അത്. വിവാഹ ശേഷവും സിനിമയിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായും സജീവമാണ് പ്രിയാമണി.
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ താരം അഭിനയിച്ചത്. ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് പ്രദര്‍ശനം തുടരുന്നതിനിടെ പ്രിയാമണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സോഷ്യല്‍ മീഡിയകളില്‍ വരുന്ന മോശം കമന്റുകളെ കുറിച്ചാണ് പ്രിയാമണി പറയുന്നത്. ഇത്തരം കമന്റകള്‍ കാണാറുണ്ടെന്നും പക്ഷേ പ്രതികരിക്കാറില്ലെന്നും പ്രിയാമണി പറഞ്ഞു.
‘ഫാമിലി മാന്‍ എന്ന സീരീസിന് വേണ്ടി ഞാന്‍ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോള്‍ ഞാന്‍ വണ്ണം കുറച്ചു. വണ്ണം കൂടിയാല്‍ മെലിഞ്ഞപ്പോഴായിരുന്നു നല്ലതെന്ന് പറയും. മെലിഞ്ഞാല്‍ വണ്ണം വച്ചപ്പോഴായിരുന്നു നല്ലതെന്ന് പറയും. നമ്മള്‍ എന്ത് ചെയ്താലും അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. കമന്റുകള്‍ വായിക്കാറുണ്ട്. പക്ഷെ പ്രതികരിക്കാറില്ല. നമ്മള്‍ പ്രതികരിക്കും തോറും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞോ. എന്നെ ആന്റിയെന്ന് വിളിക്കണമെങ്കില്‍ വിളിക്കാം.
നാളെ അവരും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും. എനിക്ക് 39 വയസായി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും. അടുത്ത വര്‍ഷം 40 തികയും. പക്ഷെ ഞാന്‍ ഹോട്ട് ആണ്. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. ബോഡിഷെയിം ചെയ്യണമെങ്കില്‍ ചെയ്‌തോളൂ. എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. ജീവിതമാണ്. നമ്മള്‍ എത്ര വര്‍ഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എന്‍ജോയ് ചെയ്ത് ജീവിക്കൂ’, എന്നാണ് പ്രിയാമണി പറഞ്ഞത്.
