Connect with us

എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം, ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം; നാനാ പടേക്കര്‍

Actor

എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം, ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം; നാനാ പടേക്കര്‍

എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം, ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം; നാനാ പടേക്കര്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് നാനാ പടേക്കര്‍. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍. എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും സത്യം എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്.

ഈ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എന്ത് മറുപടി പറയണമായിരുന്നു ഞാന്‍ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം എന്നും നാനാ പടേക്കര്‍ പറഞ്ഞു. 2018ല്‍ നടി തനുശ്രീ ദത്തയാണ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തവെളിപ്പെടുത്തിയത്. നാനാ പടേക്കറിന്റെ ഭാഗങ്ങള്‍ നേരത്തേ ചിത്രീകരിച്ചുകഴിഞ്ഞിരുന്നെങ്കിലും അദ്ദേഹം പുതിയ ഭാഗങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരുന്നെന്നും അതെല്ലാം തന്റെ പ്രതിഷേധം വക വെയ്ക്കാതെയായിരുന്നെന്നും തനുശ്രീ പറഞ്ഞിരുന്നു.

നാനാ പടേക്കറിന് പിന്നാലെ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നത്. ഇതേ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ രാകേഷ് സാരംഗ്, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി എന്നിവര്‍ നാനാ പടേക്കര്‍ക്കൊപ്പം അടുത്തിടപഴകുന്ന നൃത്തരംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും നടി പറഞ്ഞിരുന്നു.

More in Actor

Trending

Recent

To Top