Actress
ബെസ്റ്റ് ഫ്രണ്ട്സ് എന്ന കൺസെപ്റ്റിൽ ഞാൻ ഭയങ്കരമായി വിശ്വസിച്ചിരുന്നു, ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്; നമിത പ്രമോദ്; മീനാക്ഷിയുമായി പിണങ്ങിയോ എന്ന് ആരാധകർ
ബെസ്റ്റ് ഫ്രണ്ട്സ് എന്ന കൺസെപ്റ്റിൽ ഞാൻ ഭയങ്കരമായി വിശ്വസിച്ചിരുന്നു, ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്; നമിത പ്രമോദ്; മീനാക്ഷിയുമായി പിണങ്ങിയോ എന്ന് ആരാധകർ
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങൾക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത. ഇവരുടെ സൗഹൃദം ഇടയ്ക്കിടെ ചർച്ചയാകാറുമുണ്ട്. ഒന്നിച്ചുള്ള യാത്രകളുടെയും കണ്ടുമുട്ടലുകളുടെയുമെല്ലാം ചിത്രങ്ങൾ രണ്ട് പേരും പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ അടുത്തിടെ നമിത പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിൽ തനിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് പറയുന്ന നമിതയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. എനിക്ക് കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ. അവർക്ക് അവരുടെ സ്പേസ് ഉണ്ട്. എനിക്ക് എന്റെയും.
എല്ലാവരും കല്യാണം കഴിഞ്ഞവരോ കുട്ടികളുള്ളവരോ വർക്ക് ചെയ്യുന്നവരോ ആണ്. ഓരോ വ്യക്തികളും വരുന്ന പശ്ചാത്തലം വ്യത്യസ്തമാണ്. എല്ലാത്തിനും എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതി. ബെസ്റ്റ് ഫ്രണ്ട്സ് എന്ന കൺസെപ്റ്റിൽ ഞാൻ ഭയങ്കരമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ജീവിതത്തിൽ ഓരോ ഫ്രണ്ട്സിനും ഓരോ പർപ്പസ് ആണെന്നും നമിത പറഞ്ഞിരുന്നു.
പിന്നാലെ മീനാക്ഷിയും നമിതയും അടിച്ച് പിരിഞ്ഞോ, എന്ത് സംഭവിച്ചു എന്നെല്ലാം ചോദിച്ചുകൊണ്ട് ഒരു കൂട്ടം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ നമിതയുടെ വാക്കുകൾ വൈറലായതോടെ ഇങ്ങനെ പറയാൻ മാത്രം എന്തുണ്ടായി? നല്ല സുഹൃത്തുക്കൾ തമ്മിൽ ശത്രുക്കളായോ?, എന്ന് ചോദിക്കുമ്പോൾ മീനാക്ഷിയെ കുറിച്ചൊന്നും അല്ല നമിത പറയുന്നതെന്നും പൊതുവായുള്ള സംസാരത്തിൽ പറഞ്ഞതാകാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
തന്നെക്കാൾ ഒരുപാട് ഇളയതാണ് മീനാക്ഷി എങ്കിലും തന്റെ അടുത്ത സുഹൃത്താണ് എന്ന് നമിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൊതുവെ ക്യമറയ്ക്ക് മുൻപിൽ എത്താൻ മടി കാണിക്കുന്ന മീനാക്ഷി നമിതയുടെ പുതിയ ബിസിനസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതെല്ലാം വൈറലായിരുന്നു.
നമിതയുടെ ഏത് ഉയർച്ചയിലും താഴ്ചയിലും മീനാക്ഷി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്.
അടുത്തിടെ നമിത സമ്മർ ടൗൺ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മീനാക്ഷി എത്തിയിരുന്നു. കൂട്ടുകാരിയുടെ പുതിയ കാൽവെയ്പ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയ മീനാക്ഷി തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണിൽ സിപിംൾ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്.
മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി.
പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കി. നമിതയുടെ മിക്ക അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ചോദ്യം വരാറുണ്ട്. നമിതയുടെ ഫോണിലെ വാൾപേപ്പർ വരെ മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രമാണ്.
