Actress
രചന നാരായണൻ കുട്ടി മൊട്ടയടിച്ചത് ‘അമ്മ’ സംഘടന നന്നായി പോവാൻ വേണ്ടി?; ആ രഹസ്യം വെളിപ്പെടുത്തി നടി
രചന നാരായണൻ കുട്ടി മൊട്ടയടിച്ചത് ‘അമ്മ’ സംഘടന നന്നായി പോവാൻ വേണ്ടി?; ആ രഹസ്യം വെളിപ്പെടുത്തി നടി
മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് രചന. അടുത്തിടെ വമ്പൻ മേക്കോവറിലാണ് താരം എത്തിയത്.
തിരുപ്പതിയിൽ പോയി മൊട്ട അടിച്ചെന്ന് പറഞ്ഞു നടി പുറത്തു വിട്ട ചിത്രങ്ങൾ വളരെ പെട്ടന്നാണ് വൈറലായി മാറിയത്. ഇതിനോട് അനുബന്ധിച്ച് പല കഥകളും പുറത്തു വന്നിരുന്നു. മുടിയിലും ശരീരത്തിലും മാറ്റങ്ങൾ വരുത്തിയാണ് പല താരങ്ങളും മേക്കോവറിൽ എത്തിയിരുന്നത്. എന്നാൽ ഇത്രയും വലിയ സാഹസം നടി കാണിച്ചത് എന്തിനാണെന്ന ചോദ്യം പല കോണിൽ നിന്നും വന്നിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി വീണ നായർ. രചന മൊട്ടയടിച്ചതിനെ പറ്റി പല കഥകളാണ് പ്രചരിക്കുന്നത്. ആദ്യം പറഞ്ഞത് മറിമായം ടീമിന്റെ സിനിമയുടെ വിജയത്തിന് വേണ്ടിയാണെന്നാണ്. സിനിമയുടെ റിലീസ് തീരുമാനിച്ചാൽ ഉടനെ തിരുപതിയിൽ പോയി മൊട്ടയടിക്കുമെന്നാണ് ഞാൻ കേട്ട ഒരു കഥ.
വേറൊരു സിനിമയുടെ ലൊക്കേഷനിൽ നിന്നും അറിഞ്ഞത് സിനിമയ്ക്ക് വേണ്ടിയല്ല, വേറെ ഏതോ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയാണ് മൊട്ട അടിച്ചതെന്നാണ്. പിന്നെ അറിഞ്ഞത് അമ്മ അസോസിയേഷന് വേണ്ടിയാണെന്നാണ്. അമ്മയിൽ പുതിയ ഭാരവാഹികളൊക്കെ വന്നിട്ടുണ്ട്. അപ്പോൾ അസോസിയേഷൻ നല്ല രീതിയിൽ വരാൻ വേണ്ടിയാണ് രചന സ്വന്തം തല മൊട്ടയടിച്ചതെന്നാണ് മറ്റൊരു കഥയെന്ന് വീണ നായർ പറയുന്നു.
അമ്മയിലേയ്ക്ക് എല്ലാവരും ഒരുങ്ങി വരുമ്പോൾ എല്ലാവരുടെയും ശ്രദ്ധ പോയത് രചനയിലേക്കാണ്. അതിന് വേണ്ടി ചെയ്തതാണ് ഇത്രയും വലിയ സാഹസമെന്ന് പറഞ്ഞ് കളിയാക്കുകയാണ് താരങ്ങൾ. ഇതിന് പിന്നാലെ എന്തിനാണ് മൊട്ടയടിച്ചതെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്.
ശരിക്കും ഒരുപാട് കാലമായിട്ടുള്ള വഴിപാടായിരുന്നു ഇത്. തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേയ്ക്ക് എത്തിപ്പെടണമെങ്കിൽ ഭഗവാന്മാർ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും. തനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി തിരുപ്പതിയിലേക്ക് പോവുന്നത്.
ഇനിയും അവിടെ പോയി തൊഴാൻ സാധിച്ചാൽ മൊട്ട അടിച്ചേക്കാമെന്ന് നേർന്നിരുന്നു. ആദ്യം പോയപ്പോഴും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. രണ്ടാം തവണ ഇതിന് വേണ്ടി പോയി, മൊട്ട അടിച്ചിട്ട് പോരുകയായിരുന്നു എന്നും രചന പറയുന്നു. എന്നാൽ ഈ മൊട്ട ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇങ്ങ് എടുക്കുകയാണെന്നാണ് വീണ തമാശരൂപേണ പറയുന്നത്.
