Malayalam
എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ്; മീനാക്ഷിയോട് ചോദിക്കാനാഗ്രഹിക്കുന്ന കാര്യമാണിതെന്ന് നമിത പ്രമോദ്
എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ്; മീനാക്ഷിയോട് ചോദിക്കാനാഗ്രഹിക്കുന്ന കാര്യമാണിതെന്ന് നമിത പ്രമോദ്
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന് എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നമിത. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യ ആണ് നായകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
നടന് ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് ആണ് നമിതയുടെ അടുത്ത സുഹൃത്ത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിരുന്നു. ആദ്യ കാഴ്ചയില്‍ അഹങ്കാരി ആയി തോന്നിയ മീനാക്ഷിയോട് താന്‍ മിണ്ടിയത് പോലുമില്ലെന്നും പിന്നീട് ഒരു വിമാന യാത്രയ്ക്കിടെയാണ് സൗഹൃദം ഉടലെടുത്തതും എന്നുമായിരുന്നു നമിത പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം അല്ലാത്ത മീനാക്ഷിയോടൊപ്പമുള്ള ചിത്രങ്ങള്‍ നമിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.
മീനാക്ഷിയോട് ചോദിക്കാനാഗ്രഹിക്കുന്ന കാര്യമാണ് നമിത അഭിമുഖത്തില്‍ പറഞ്ഞത്. എങ്ങനെയാണ് ഇത്ര ബോള്‍ഡ് ആയത് എന്നാണ് നമിതയ്ക്ക് മീനാക്ഷിയോടുള്ള ചോദ്യം. ‘എങ്ങനെയാണ് നീ ഇത്രയും ബോള്‍ഡ് ആയത്. എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ് എന്നെനിക്ക് ചോദിക്കണം എന്നുണ്ട്,’ എന്നും നമിത പ്രമോദ് പറഞ്ഞു.
കൂടാതെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിച്ചു. ഞാനിപ്പോള്‍ ജീവിതത്തില്‍ നില്‍ക്കുന്നത് വളരെ സന്തോഷമുള്ള ഘട്ടത്തിലാണ്. ഞാന്‍ അങ്ങനെ അഭിനയിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞോട്ടെ. പക്ഷെ മറ്റുള്ളവരുടെ നെഗറ്റിവിറ്റി നമ്മളുടെ സന്തോഷത്തെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും നമിത പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ പേടിയെക്കുറിച്ചും നമിത പ്രമോദ് സംസാരിച്ചു.
‘ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്. കാരണം ഞാനെന്റെ ജീവിതത്തില്‍ കൂടെ നില്‍ക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോള്‍ കൂടെ ഇല്ല. കാരണം അവരുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടാവും. എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവര്‍ കുറവാണ്’.
‘അവരെ ഞാന്‍ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും എന്റെ ജീവിതത്തില്‍ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകള്‍ എന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്. അതിനേക്കാളും മനോഹരമായ ഓര്‍മ്മകള്‍ തന്നിട്ടുമുണ്ട്. ആളുകളെ നഷ്ടമാവുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം. അത് റിലേഷന്‍ഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാള്‍ കൂടുതല്‍ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് പോവുന്നതായിരിക്കും,’ എന്നും നമിത പറഞ്ഞു.
അതേസമയം, മീനാക്ഷിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിരുന്നു. ഇരുട്ടില്‍ ഇറങ്ങി നിന്ന് പുറം തിരിഞ്ഞ് നിന്ന് നോക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ഞ സാരിയില്‍ നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മീനാക്ഷിയെയാണ് കാണാനാകുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. ഫേസ്ബുക്കിലും ആരാധകര്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അഴിച്ചിട്ട മുടിയഴകും ആ ചിരിയും ഒത്ത് വരുമ്പോള്‍ തനി മഞ്ജു വാര്യര്‍ എന്നല്ലാതെ ഒന്നും പറയാനില്ല, അമ്മയുടെ അതേ സൗന്ദര്യം, എന്നു തുടങ്ങി നിരവധി കമന്റുകളാണ് വന്നിരുന്നത്.
മീനാക്ഷിയുടെ ഏത് ചിത്രം പുറത്ത് വന്നാലും താരപുത്രിയുടെ സൗന്ദര്യത്തെ മഞ്ജുവുമായി സാമ്യപ്പെടുത്തുകയാണ് ആരാധകര്‍. അച്ഛനേയും അമ്മയേയും പോലെ കലയോട് താല്പര്യമുള്ളയാളാണ് മീനാക്ഷിയും. തുടക്കത്തില്‍ നാദിര്‍ഷയുടെ മക്കള്‍ക്കൊപ്പവും നമിതയ്ക്കൊപ്പുമെല്ലാം അച്ഛന് ദിലീപിന്റെ സിനിമയിലെ കോമഡി സീനുകള്‍ക്ക് ഡബ്സ്മാഷ് ചെയ്ത് മീനാക്ഷി പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് വലിയ പ്രശംസയും മീനാക്ഷിക്ക് ലഭിച്ചിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും കേമിയാണ് മീനാക്ഷി. മീനാക്ഷിയുടെ കോറിയോഗ്രാഫിയെക്കുറിച്ച് നമിത പ്രമോദ് നൃത്തം ചെയ്യുന്ന വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു.
