നമിതയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ എണ്ണം കേട്ട് കണ്ണ് തള്ളി ആരാധകർ!
മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് നമിത പ്രമോദ് . സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി താരം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് നമിതയ്ക്ക് ഉള്ളതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞിരിക്കുന്നത് . ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ലെന്ന് താരം പറയുന്നു
ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ വ്യക്തിയാണ് താനെന്നും നമിത പറയുന്നു. ആയതിനാൽ തനിയ്ക്ക് ഫോളോവേസ് കുറവാണെന്നും സോഷ്യ മീഡിയയിൽ ഫോട്ടോയ്ക്ക് ഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണെന്നും എന്നാൽ തനിയ്യ്ക്ക് അതില്ല.
‘എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.’ നമിത പറഞ്ഞു.
namitha pramod
