Social Media
വുമൺസ് കോളേജിൽ കിടിലൻ നൃത്ത ചുവടുകൾ വെച്ച് നീരജ്;നിങ്ങൾ അത്ഭുതപ്പെടുത്തി കളഞ്ഞെന്നും താരം!
വുമൺസ് കോളേജിൽ കിടിലൻ നൃത്ത ചുവടുകൾ വെച്ച് നീരജ്;നിങ്ങൾ അത്ഭുതപ്പെടുത്തി കളഞ്ഞെന്നും താരം!
മലയാളികളുടെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്,മാത്രമല്ല അഭിനയവും,നൃത്തവുമെല്ലാം ഇവിടെ ഭദ്രമാണെന്ന് താരം പണ്ടേ തെളിയിച്ചതുമാണ്.കൂടാതെ മോഹൻലാൽ ചിത്രം ദൃശ്യം ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടൻ നീരജ് മാധവ്.അതുമാത്രമല്ല അടുത്തിടെ ബോളിവുഡ് വെബ് സീരീസായ ദി ഫാമിലി മാനിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുമുണ്ട് താരം.എന്നാൽ ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോ വൈറലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം “പ്രൊവിഡൻസ് വുമൺസ് കോളേജിൽ” നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ താരം അവിടെ വെച്ച് ചെയ്ത ഡാൻസിന്‍റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിനൊപ്പമുള്ള കുറിപ്പും ശ്രേദ്ധേയമാണ് കാരണം, ഒട്ടും പ്ലാൻ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാൻസാണിതെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാത്രവുമല്ല താരം പങ്കുവെച്ചത് അവർക്കൊപ്പമുള്ള നല്ല നിമിഷത്തെ പ്രശംസിച്ചു കൊണ്ടുകൂടിയാണ്,”നിങ്ങൾ അത്ഭുതപ്പെടുത്തി കളഞ്ഞെന്നും,നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വുമൺസ് കോളേജിലെ പെൺകുട്ടികളോടൊപ്പമുള്ള ഡാൻസിന്‍റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.കൂടാതെ തമിഴ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന താരം ഡാൻസിനിടെ തലകുത്തിമറിയുന്നതും വീഡിയോയിൽ കാണാം. ശേഷം ആവേശപൂർവ്വം സദസ്സിനിടയിലേക്ക് ഓടിയിറങ്ങി നിരജ് ഡാൻസ് ചെയ്യുന്നുമുണ്ട്.
about neeraj madhav