Connect with us

ഞാനെത്ര കടപ്പെട്ടവളാണ്;പ്രണയം തുടങ്ങിയിട്ട് 2 വർഷമായി,താനാണ് അദ്ദേഹത്തെ ആദ്യം പ്രൊപ്പോസ് ചെയ്‌തതെന്ന് സൗഭാഗ്യ!

Social Media

ഞാനെത്ര കടപ്പെട്ടവളാണ്;പ്രണയം തുടങ്ങിയിട്ട് 2 വർഷമായി,താനാണ് അദ്ദേഹത്തെ ആദ്യം പ്രൊപ്പോസ് ചെയ്‌തതെന്ന് സൗഭാഗ്യ!

ഞാനെത്ര കടപ്പെട്ടവളാണ്;പ്രണയം തുടങ്ങിയിട്ട് 2 വർഷമായി,താനാണ് അദ്ദേഹത്തെ ആദ്യം പ്രൊപ്പോസ് ചെയ്‌തതെന്ന് സൗഭാഗ്യ!

സോഷ്യൽ മീഡിയയിലെ സ്വന്തം താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്,ഈ താരത്തിന് ഏറെ ആരാധകരാണ് ഉള്ളതും ,കാരണം സാമൂഹ്യ മാധ്യങ്ങളിൽ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നർത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്.മാത്രവുമല്ല സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്മാഷ് വിഡിയോകളും വൈറൽ ആയി മാറാറുണ്ട്.ഏവർക്കും പരിചിതനായ “അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും മലയാള സിനിമയിലെ മുത്തശ്ശി നടിയായ സുഭലക്ഷ്മിയുടെ മകളും നടിയും നർത്തകിയും ആയ നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ”.താരത്തെ വളരെ ഏറെ മാറ്റി നിർത്തുന്നത് സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഡബ്മാഷിൽ ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെ കൃത്യമായി ചെയ്തതിനു ശേഷമാണു വീഡിയോ ചിത്രീകരിക്കുന്നത് അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയയുമാണ്.

പക്ഷേ നാളുകളായി സോഷ്യൽ മീഡിയയിൽ താരത്തെ കുറിച്ച് ചില ചോദ്യങ്ങളാണ് ഉയരുന്നത്,സൗഭാഗ്യ വെങ്കിടേഷിന്റെ വരൻ ആരെന്നായിരുന്നു അറിയേണ്ടിരുന്നത്, ഇപ്പോൾ അതിനു ഉത്തരം ആരാധകർക്കായി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചെത്തിയിരിക്കുന്നത് സൗഭാഗ്യ,മാത്രവുമല്ല നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. നാളുകൾക്കു മുൻപ് തന്നെ വിവാഹിതയാകുകയാണ് എന്ന വിവരം സൗഭാഗ്യയും അമ്മയും പ്രേക്ഷകരെ അറിയിച്ചിരുന്നു.കൂടാതെ സുഹൃത്തായ അർജുൻ സോമശേഖറാണ് വരൻ.മാത്രമല്ല തുടക്കത്തിലൊക്കെയും ‘സൗഭാഗ്യയും അമ്മ താര കല്യാണും’ ഒരുമിച്ചും അല്ലാതെയുമായിരുന്നു ‘ടിക് ടോക്’ വീഡിയോസിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ,ഈ അടുത്തകാലങ്ങളിൽ അർജുനും ഒരുമിച്ചുള്ള ‘ടിക് ടോക്’ വീഡിയോകൾ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയിതെത്തിയിരുന്നത്.അങ്ങനെ അന്നുമുതൽ ആരാണ് ഈ അർജുൻ എന്ന രീതിയിൽ പ്രേക്ഷകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും താരം കൂടുതലൊന്നും പങ്ക് വച്ചിരുന്നില്ല.പക്ഷേ ആരാധകർ ഈ ചോദ്യം തുടർന്നുകൊണ്ടിരുന്നു.

അങ്ങനെ നിരവധി ചോദ്യങ്ങൾക്കപ്പുറം അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സൂചന സൗഭാഗ്യ നൽകുന്നത്.അതിനൊപ്പം തന്നെ തനിക്ക് ഇഷ്ടപെട്ട ആളെ നൽകിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിവാഹനിശ്ചയ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.ഒട്ടേറെ കാലമായി പ്രേക്ഷകർ ഒന്നടങ്കം ആവശ്യപെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് സൗഭാഗ്യ ഇപ്പോൾ.എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ ഇപ്പോൾ ഇൻസ്റ്റയിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.മാത്രമല്ല എത്ര വർഷമായി നിങ്ങൾ തമ്മിൽ പ്രണയം ആരംഭിച്ചിട്ട് എന്നായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും താരത്തോട് ചോദിച്ചത്.

ഇപ്പോഴിതാ ആ കാര്യവും വെളിപ്പെടുത്തുകയാണ് സൗഭാഗ്യ ഒപ്പം രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ടെന്നും,ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നും,തന്റെ സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവ്വചനങ്ങൾ അർജുൻ സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കി. മാത്രമല്ല അർജുനെ എന്ത് കൊണ്ട് സ്നേഹിച്ചു എന്നതിനും താരം ഉത്തരം നൽകിയിട്ടുണ്ട്.കാരണത്തെ “അദ്ദേഹത്തിന്റെ പേര് എന്താണ് സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹമെന്നും, ബോൾഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അർഹിക്കുന്ന ആളാണ് അദ്ദേഹമെന്നും, അത് തന്നെയാണ് താൻ അദ്ദേഹത്തെ സ്നേഹിക്കാൻ കാരണമെന്നും പറയുന്നു”കൂടാതെ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ അർജുനെ പരിചയം ഉണ്ടെന്നും, അപ്പോൾ ഒന്നും തോന്നിയില്ല, ഇപ്പോൾ തോന്നി. താൻ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞാൽ ആദ്യം അർജുനും ഒന്നിച്ചു മൂകാംബികയിൽ പോകാൻ ആണ് താത്‌പര്യമെന്നും സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.

about saubhagya venkidesh

More in Social Media

Trending