Malayalam Breaking News
ശബരിമലയില്‍ പൂജയും അമ്മന്‍ പൂജയും ഒക്കെ നടത്തുന്നവര്‍ വീട്ടില്‍ അമ്മമാരോട് ക്രൂരമായി പെരുമാറുന്നു !! ആരോപണവുമായി നമിത…

മോഹന്‍ലാലിന്‍റെ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രത്തെ മലയാളികൾ ആരും തന്നെ മറന്നു കാണില്ല. ആ കഥാപാത്രത്തെ അവതരിപ്പിച്ച തെന്നിത്യന്‍ നടി നമിത ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാൾ കൂടിയാണ്. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മീ ടുവിനെക്കുറിച്ചും തുറന്നു പറച്ചിലുമായി നമിത.
“മീടൂ മൂവ്‌മെൻറ് കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു. നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമലയില്‍ പൂജയും അമ്മന്‍ പൂജയും നടത്തുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു. കൂടാതെ അവരെ മാരകമായും മൃഗീയമായും ഉപദ്രവിക്കുന്നു.” – നമിത പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
“കാസ്റ്റിങ് കൗച്ച് എന്നത് സിനിമ മേഖലയിലെ പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരകളാകുന്നുണ്ട്. അധികം ആളുകള്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. സിനിമയില്‍ നല്ല വേഷം ലഭിക്കുന്നതിനായി പലരും ഇതിനോടെല്ലാം കോംപ്രമെയ്‌സ് ചെയ്യുകയാണ്.” – നമിത കൂട്ടിച്ചേര്‍ത്തു.
Namitha about casting couch