Connect with us

ഹരീഷ് കണാരനോ ,മാമുക്കോയയോ ? ഉർവശിയുടെ അഭിപ്രായം കേൾക്കാം

Malayalam Breaking News

ഹരീഷ് കണാരനോ ,മാമുക്കോയയോ ? ഉർവശിയുടെ അഭിപ്രായം കേൾക്കാം

ഹരീഷ് കണാരനോ ,മാമുക്കോയയോ ? ഉർവശിയുടെ അഭിപ്രായം കേൾക്കാം

ഹരീഷ് കണാരനോ ,മാമുക്കോയയോ ? ഉർവശിയുടെ അഭിപ്രായം കേൾക്കാം

മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ കയ്യടി വാങ്ങിയിരിക്കുകയാണ് എന്റെ ഉമ്മാന്റെ പേര് . ‘അമ്മ – മകൻ ആത്മബന്ധത്തിന്റെ ആഴം വരച്ചു കാണിക്കുന്ന സിനിമയിൽ ടൊവിനോയും ഉർവ്വശിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോസ് സെബാസ്റ്യാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉർവശിയുടെ ഐശുമ്മ ആളുകളുടെ മനസ് കവർന്നുകഴിഞ്ഞു. ചിത്രത്തെകൂറിച്ച് ഏറെ പ്രതീക്ഷയിലാണ് ഉർവശി . ഒരു നായക നടന്റെ അമ്മയായി അഭിനയിക്കാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ ആയിട്ടില്ലെങ്കിലും ടോവിനൊക്കൊപ്പമുള്ള അഭിനയം ആ ബുദ്ധിമുട്ട് എളുപ്പമാക്കി എന്നാണ് ഉർവശി പറയുന്നത് .

ചിത്രത്തിൽ കോഴിക്കോടൻ ഭാഷ കൊണ്ട് ആളുകളെ കൈയിലെടുത്ത നടന്മാരായ മാമുക്കോയയും ഹരീഷ് കണാരനും സജീവമായുണ്ട്. മാമുക്കോയയും ഉർവശിയും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.ഇരുവരെ പറ്റിയും ഉർവശിയുടെ വാക്കുകൾ ഇങ്ങനെയാണ് – ” ഹമീദ് എന്ന ടോവിനോയുടെ കഥാപാത്രവുമായി ബന്ധമുള്ളവരാണ് മാമുക്കോയയും ഹരീഷും. ഹരീഷിനെ ഞാൻ ഒരു പരിപാടിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളായി കണ്ടാണ് പരിചയം .ഒരു രണ്ടു രണ്ടര വര്ഷം ജഡ്ജായി ഇരുന്നു അവരെ വിമർശിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ അർഹിക്കുന്ന സ്ഥാനത്തേക്ക് ഒരു നടൻ ഉയർന്നു വന്നു എന്ന് വേണം പറയാൻ.

മാമുക്കോയയുടെ എനിക്ക് ഒരുപാട് വർഷത്തെ ബന്ധമാണുള്ളത്. മാമുക്കോയ ഞാൻ അഭിനയിച്ച എത്ര സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ. അത്രമാത്രം പരിചയമുണ്ട്. അതുകൊണ്ട് ഇവരെയെല്ലാം മുന്പരിചയമുണ്ടായിരുന്നു. എല്ലായ്‌പോളും ഉള്ളതുപോലെ തന്നെ സ്നേഹം തന്നെയാണ് ” – ഉർവശി പറയുന്നു.

urvashi about mamukoya and hareesh kanaran

Continue Reading

More in Malayalam Breaking News

Trending

Recent

To Top