Bollywood
അവർ എന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ! നടിയ്ക്ക് നേരെ ഗ്ളാസ് ആക്രമണം …
അവർ എന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ! നടിയ്ക്ക് നേരെ ഗ്ളാസ് ആക്രമണം …
By
മിനിസ്ക്രീന്‍ താരം നളിനി നേഗിയെ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് നളിനി പറയുന്നതിങ്ങനെ. രണ്ടു വര്‍ഷം മുമ്പ് നളിനി നേഗിക്കൊപ്പം പ്രീതിയെന്ന പെണ്‍കുട്ടി താമസിച്ചിരുന്നു. പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്നു പറഞ്ഞ് രണ്ടു കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ വീണ്ടും നളിനിയുടെ അരികിലെത്തി. താമസിക്കാനൊരിടമില്ലെന്നും തത്കാലം നില്‍ക്കാനിടം തരണമെന്നും ആവശ്യപ്പെട്ടപ്പോള്‍ നളിനി സമ്മതിച്ചു. നളിനിക്കൊപ്പം പെണ്‍കുട്ടി താമസം തുടങ്ങിയതിന് പുറകെ പെണ്‍കുട്ടിയുടെ അമ്മയും അവര്‍ക്കൊപ്പം താമസം തുടങ്ങി.
ഇതിനിടയില്‍ നളിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. അവരെ എവിടെ താമസിപ്പിക്കുമെന്നറിയാതെ നളിനി കുഴങ്ങി. ഒടുവില്‍ പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാന്‍ നളിനി നിര്‍ബന്ധിച്ചു.അവര്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല നളിനിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച്ച ജിമ്മില്‍ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു. സുഹൃത്തിനൊപ്പം ജിമ്മില്‍ പോകാനൊരുങ്ങിയ നളിനിയെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു നിര്‍ത്തി ദേഷ്യപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയപ്പോള്‍ മോശം ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. തുടര്‍ന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു.സംഭവിച്ചതിനെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാന്‍ ശ്രമിച്ച നളിനിയെ അവര്‍ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതായും നളിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പൊതിരെ തല്ലുകയും ആക്രമിക്കുകയുമായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം. നടിയുടെ മുഖത്ത് പരിക്കുകളുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.
nalini negi against roommate
