Connect with us

രാണു മണ്ഡലിന് സൽമാൻ ഖാൻ 55 ലക്ഷത്തിന്റെ വീടോ സിനിമയിൽ പാടാൻ അവസരമോ നൽകിയിട്ടില്ല – വെളിപ്പെടുത്തലുമായി റാണാഘട്ട് ക്ലബ് അംഗം !

Bollywood

തെരുവ് ഗായികയെ ബോളിവുഡിലെത്തിച്ച വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം. രാണു മണ്ഡല്‍ എന്ന സ്ത്രീ ഇനി ബോളിവുഡിൽ പാടുകയാണ്. ഇവർക്ക് സൽമാൻ ഖാൻ ഫ്ലാറ്റ് നൽകി എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇവര്‍ക്ക് 55 ലക്ഷം രൂപ വിലവരുന്ന വീട് സമ്മാനമായി നല്‍കിഎന്നാണ് വാർത്തകൾ .

വീടിനൊപ്പം തന്നെ തന്റെ എറ്റവും പുതിയ ചിത്രമായ ദബാംഗ് 3യില്‍ പാടാനുളള അവസരവും രാണുവിന് സല്‍മാന്‍ ഖാന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് റാണാഘട്ടിലെ ക്ലബ് അംഗം. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ റാണു മണ്ഡലിന് സല്‍മാന്‍ ഖാന്‍ ഫ്‌ളാറ്റ് കൊടുത്തെന്ന വാര്‍ത്ത തെറ്റാണെന്ന് ക്ലബ് അംഗം വിക്കി വിശ്വാസ് പറയുന്നു.

ക്ലബ് അംഗങ്ങളില്‍ ഒരാളാണ് റാണു പാടുന്നത് ആദ്യമായി ഷുട്ട് ചെയ്തിരുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ വീട് നല്‍കിയെന്ന് ഞങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇയാള്‍ പറഞ്ഞു. സോണി ടിവിയുടെ റിയാലിറ്റി ഷോ ആയ സൂപ്പര്‍ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതിനുളള പണം മാത്രമാണ് ഇതുവരെയായി രാണു മണ്ഡലിന് ലഭിച്ചിട്ടുളള പ്രതിഫലമെന്നും അറിയുന്നു.

RANAGHAT CLUB MEMBER AGAINST REPORTS ABOUT RANU MONDAL

More in Bollywood

Trending

Recent

To Top