Bollywood
കരുത്തരായ വനിതകളെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ മുന്നിൽ എപ്പോഴും ഇന്ദിരാ ഗാന്ധി: വിദ്യാ ബാലന്‍!
കരുത്തരായ വനിതകളെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ മുന്നിൽ എപ്പോഴും ഇന്ദിരാ ഗാന്ധി: വിദ്യാ ബാലന്‍!
By
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. ഡേര്‍ട്ടി പിക്ചറിലൂടെ ആരാധക ഹൃദയം കീഴടക്കിയ നടി തുടര്‍ന്നും മികച്ച സിനിമകള്‍ ബോളിവുഡില്‍ ചെയ്തിരുന്നു. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്തുകൊണ്ടാണ് വിദ്യാ ബാലന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
അക്ഷയ് കുമാര്‍ നായകവേഷത്തില്‍ എത്തിയ മിഷന്‍ മംഗള്‍ എന്ന ചിത്രമായിരുന്നു വിദ്യാ ബാലന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. മിഷന്‍ മംഗളിന്റെ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ ബയോപിക്ക് വെബ് സീരിസിലാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നതെന്നും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ഇന്ദിരാഗാന്ധിയെക്കുറിച്ചും വെബ് സിരീസിനെക്കുറിച്ചും വിദ്യ പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയാകാന്‍ എന്തുക്കൊണ്ട് തീരുമാനിച്ചുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിദ്യ. കരുത്തരായ സത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേര് ഇന്ദിരാ ഗാന്ധിയുടെതാണെന്ന് വിദ്യാ ബാലന്‍ പറയുന്നു.
എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരുവിധ ബന്ധവുമില്ല. ഈ വെബ് സീരീസിന് ഒരു പാര്‍ട്ടിയുമായും ഒന്നും ചെയ്യാനില്ല. കേവലമൊരു പാര്‍ട്ടിക്കപ്പുറം സഞ്ചരിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സീരിസ് പറയുന്നത്. വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങില്ലെന്നും രണ്ടു വര്‍ഷത്തിനുളളില്‍ ആരംഭിച്ചേക്കുമെന്നും വിദ്യാ ബാലന്‍ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ ജീവിത യാത്രയെക്കുറിച്ചുളള പഠനത്തിലാണ് താനെന്നും കഥാപാത്രത്തെ നല്ലതു പോലെ ഒന്നു പഠിക്കണമെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചരിത്ര വനിതയെ അവതരിപ്പിക്കുന്നതില്‍ ചെറിയ ഭയമുണ്ടെന്നും വിദ്യ ബാലന്‍ തുറന്നുപറഞ്ഞു. ഇന്ദിരാ ഗാന്ധിക്കു പുറമെ ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ബയോപിക്കിലും ടൈറ്റില്‍ റോളിലെത്തുന്നത് വിദ്യാ ബാലന്‍ തന്നെയാണ്.
മിഷന്‍ മംഗളിന് പുറമെ തമിഴില്‍ നേര്‍കൊണ്ട പാര്‍വൈ, തെലുങ്കില്‍ എന്‍ടിആര്‍ ബയോപിക്ക് തുടങ്ങിയ സിനിമകളും വിദ്യാ ബാലന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. വിദ്യ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു തല അജിത്ത് നായകവേഷത്തില്‍ എത്തിയ നേര്‍കൊണ്ട പാര്‍വൈ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് അജിത്ത് ചിത്രം തിയ്യേറ്ററുകളില്‍ തുടരുന്നത്. നേര്‍കൊണ്ട പാര്‍വൈയില്‍ അജിത്തിന്റെ ഭാര്യയുടെ റോളിലായിരുന്നു വിദ്യാ ബാലന്‍ അഭിനയിച്ചിരുന്നത്.
vidya balan talk about indira gandhi
