News
ആടുജീവിതത്തിലെ നജീബിന്റെ ഒന്നരവയസുകാരി ചെറുമകള്‍ അന്തരിച്ചു
ആടുജീവിതത്തിലെ നജീബിന്റെ ഒന്നരവയസുകാരി ചെറുമകള്‍ അന്തരിച്ചു
Published on
പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതത്തിലെ നജീബിന്റെ ചെറുമകള്‍ മരിച്ചു. നജീബിന്റെ മകന് സഫീറിന്റെ മകള്‍ ഒന്നര വയസ്സുകാരി സഫാ മറിയമാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച്ച വൈകീട്ട് നാലരയോടെയായിരുന്നു മരണം.
അതേസമയം നജീബിന്റെ ജീവിതകഥ പ്രേക്ഷകരിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ചെറുമകളുടെ വിയോഗം തേടിയെത്തിയിരിക്കുന്നത്. മരണവിവരം എഴുത്തുകാരന് ബെന്യാമിനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്.
സഫീര്മുബീന ദമ്പതികളുടെ ഏക മകളാണ് മരിച്ച സഫാറ. മസ്കറ്റിലാണ് സഫീര്‍ ജോലി ചെയ്യുന്നത്. ഞായറാഴ്ച്ച അദ്ദേഹം നാട്ടിലെത്തും. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ട് മണിക്കാണ്.
Continue Reading
You may also like...
Related Topics:aadu jeevitham, news
