Connect with us

‘കന്നത്തില്‍ മുത്തമിട്ടാലി’ലെ സിമ്രന്റെ റോള്‍ ചെയ്യാന്‍ ആദ്യം ക്ഷണിച്ചത് തന്നെ’; സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാര്‍

News

‘കന്നത്തില്‍ മുത്തമിട്ടാലി’ലെ സിമ്രന്റെ റോള്‍ ചെയ്യാന്‍ ആദ്യം ക്ഷണിച്ചത് തന്നെ’; സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാര്‍

‘കന്നത്തില്‍ മുത്തമിട്ടാലി’ലെ സിമ്രന്റെ റോള്‍ ചെയ്യാന്‍ ആദ്യം ക്ഷണിച്ചത് തന്നെ’; സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാര്‍

സൂര്യയുടെയും കാര്‍ത്തിയുടെയും സഹോദരിയാണ് ബൃന്ദ ശിവകുമാര്‍. ഗായിക കൂടിയായ ബൃന്ദ ‘മിസ്റ്റര്‍ ചന്ദ്രമൗലി’, ‘രാച്ചസി’, ‘ജാക്ക്‌പോട്ട്’, ‘പൊന്‍മകള്‍ വന്താല്‍’, ‘ഓ2’ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

സംഗീത ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബൃന്ദ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഗായികയായി സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു നടിയായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് ബൃന്ദ പറഞ്ഞത്.

സംഗീതസംവിധായകന്‍ കാര്‍ത്തിക് രാജയാണ് ആദ്യം എന്നെ പാടാന്‍ വിളിച്ചിരുന്നത്. എന്നാല്‍ അന്ന് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ ഞാന്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു. 2002ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചു.

ചിത്രത്തില്‍ സിമ്രന്‍ അഭിനയിച്ച കഥാപാത്രത്തിലേക്ക് പരിഗണിച്ചത് സംവിധായിക സുധ കൊങ്കരയാണ്. അന്ന് മണിരത്‌നത്തിന്റെ അസോസിയേറ്റാണ് സുധ. അടുത്തിടെ ഞാന്‍ മാധവനെ കാണ്ടിരുന്നു. അന്ന് നഷ്ടപ്പെട്ട അവസരത്തെ കുറിച്ചും ഞാന്‍ അത് നിരസിച്ചതിനെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു, ബൃന്ദ വിശദീകരിച്ചു.

അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞാന്‍ ഗായികയായി തന്നെ എന്റെ കരിയറില്‍ തുടരാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക് ഓഫര്‍ ചെയ്ത റോളിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കണമല്ലോ എന്ന് കുടുംബാംഗങ്ങള്‍ തമാശയായി പറഞ്ഞു. ആ സിനിമയില്‍ മാധവനും സിമ്രനും ഗംഭീരമായി തന്നെ അഭിനയിച്ചു, ബൃന്ദ കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top