Connect with us

നാഗചൈതന്യയേയും സാമന്തയേയും ഒന്നിപ്പിച്ച് കാമുകി; ആരാധകരെ ഞെട്ടിച്ച ആ നീക്കം; ഇനി രണ്ടാം വിവാഹം..?

News

നാഗചൈതന്യയേയും സാമന്തയേയും ഒന്നിപ്പിച്ച് കാമുകി; ആരാധകരെ ഞെട്ടിച്ച ആ നീക്കം; ഇനി രണ്ടാം വിവാഹം..?

നാഗചൈതന്യയേയും സാമന്തയേയും ഒന്നിപ്പിച്ച് കാമുകി; ആരാധകരെ ഞെട്ടിച്ച ആ നീക്കം; ഇനി രണ്ടാം വിവാഹം..?

തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂർവ്വം നടിമാരിൽ ഒരാളാണ് സാമന്ത.

പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. സാമാന്തയുടെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സാമാന്ത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

സാമന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹവും പിന്നീട് വിവാഹ മോചനവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മയോസൈറ്റിസ് എന്ന അസുഖം പിടിപെട്ടതും അതിനെതിരെ ക്ഷമയോടെ പോരാടിയതിനെക്കുറിച്ചും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ അഭിനയിച്ച സാമാന്ത ഇപ്പോൾ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരിസിന്റെ തിരക്കിലാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണിത്.

2017ൽ ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം നടന്നത്. തുടർന്ന് സാമാന്ത അവരുടെ പേര് ഇൻസ്റ്റഗ്രാമില് സാമാന്ത റൂത് പ്രഭു എന്നതിൽ നിന്ന് സാമാന്ത അക്കിനേനി എന്നാക്കിയിരുന്നു. 2021 ജൂലൈയോടെ സാമാന്ത അക്കിനേനി എന്ന പേര് മാറ്റി വീണ്ടും സാമാന്ത റൂത്ത് പ്രഭു എന്നാക്കി മാറ്റി. ഇതോടെ ഇരുവരും തമ്മിൽ പിരിയുകയാണന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2021 ഒക്ടോബറിൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഇവർ ഒരുമിച്ച് ഒരു വേദിയും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.

ഇപ്പോഴിതാ നാഗചൈതന്യയും സാമാന്ത റൂത് പ്രഭുവും ഒരുമിച്ച് ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ വാർത്തകളാണ് വരുന്നത്. പ്രൈം വീഡിയോയുടെ അടുത്തിടെ നടന്ന പരിപാടിയിലാണ് രണ്ട് പേരും എത്തിയത്. നാഗ ചൈതന്യ തന്റെ ത്രില്ലർ സീരീസായ ധൂതയുടെ ഭാഗമായാണ് നാഗചൈതന്യ പങ്കെടുത്തത്. ഒപ്പം ശോഭിത ധൂലിപാലയും നാഗചൈതന്യയ്‌ക്കൊപ്പം എത്തി. പുതുതായി പുറത്തിറക്കാൻ പോകുന്ന ആക്ഷൻ സീരീസായ ‘സിറ്റാഡെൽ: ഹണി ബണ്ണി’യുടെ പ്രമോഷന്റെ ഭാഗമായാണ് സാമാന്ത പരിപാടിയിൽ എത്തിയത്.

ഇരുവരും പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോകൾ കാണാണെങ്കിലും ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടിട്ടില്ല. എങ്കിലും രണ്ട് പേരു ഒരേ പരിപാടിയിൽ പങ്കെടുക്കാനുള്ളത് ആരാധകരുടെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. പക്ഷെ ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല. പരിപാടിയിൽ ഇരുവരെയും കൂടാതെ പ്രിയങ്ക ചോപ്ര, സൂര്യ, ഷാഹിദ് കപൂർ, ബോബി ഡിയോൾ, തമന്ന ഭാട്ടിയ, തുടങ്ങിയവരും പങ്കെടുത്തിട്ടുണ്ട്. ഇരുവരും വിവാഹം വേർപ്പെടുത്തിയതിന് പിന്നാലെയാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിൽ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ശക്തമായത്.

പ്രൈം വീഡിയോയുടെ പരിപാടിയിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. അതേസമയം തന്റെ കരിയർ ശക്തമാക്കാനാണ് സാമാന്ത ശ്രമിക്കുന്നത്. കുഷി, പുഷ്പയിലെ ഊ ആണ്ടാവാ ഗാനം തുടങ്ങി ഇപ്പോൾ സിറ്റാഡലിൽ എത്തി നിൽക്കുകയാണ് സാമാന്ത. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മയോസൈറ്റിസ് എന്ന രോഗം ബാധിച്ച നടി അതിൽ നിന്നും സർവൈവ് ചെയ്യുകയും ചെയ്തിരുന്നു. ഇടക്ക് സിനിമയിൽ നിന്ന് ചെറിയ ഒരു ബ്രേക്ക് എടുത്ത്, അസുഖം മാറിയതിന് ശേഷമാണ് സിനിമയിൽ സജീവമായത്.

അതേസമയം മയോസൈറ്റിസിനെതിരെ പോരാടി താൻ തന്റെ കരിയറിലേക്ക് തിരിച്ചു വന്നുവന്നും ഇപ്പോൾ പുതിയ പ്രോജക്ടുകൾ ചെയ്യുന്ന തിരക്കിലാണെന്നും സാമാന്ത തന്നെ വ്യക്തമാക്കിയിരുന്നു. അസുഖ ബാധിതയായതിനെ തുടർന്ന് സിനിമകളിൽ നിന്ന് സാമാന്ത ഒരു ചെറിയ ഇടവെള എടുക്കുകയും ചെയ്തിരുന്നു. താരം ഇപ്പോൾ ഒരു ഹെൽത്ത് പോഡ്കാസ്റ്റിന്റെ പണിപ്പുരയിലാണെന്നും അറിയിച്ചിരുന്നു.

‘ഒരു കുട്ടിയെന്ന നിലയിൽ സിലബസിന് പുറത്തുള്ള പുസ്തകങ്ങൾ ഞാൻ എപ്പോഴും വായിക്കാൻ താത്പര്യപ്പെട്ടിരുന്നു. ഏത് വിഷയത്തിലും മുഴുകാനും അതിൽ റിസർച്ച് ചെയ്യാനും എനിക്ക് ഇഷ്ടമായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഞാൻ വീണ്ടും എന്നെ തന്നെ ഇവിടെ കണ്ടെത്തുകയാണ്! എന്റെ വാശി ഇപ്പോഴും ഇവിടെയുണ്ട്. മനസ് ഇരമ്പുന്നുണ്ട്. എന്റെ നോട്ടുപുസ്തകങ്ങൾ നിറഞ്ഞിരിക്കുകയാണ്…മാത്രമല്ല, ഇനിയും ഇത് പങ്കുവെക്കാതിരിക്കാൻ കഴിയില്ല,’ എന്നാണ് താരം തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്.

More in News

Trending