Connect with us

നജീബിനെയും പൃഥ്വിരാജിനെയും ചിത്രത്തില്‍ വേര്‍തിരിച്ച് കാണാനാകില്ല, ഞാന്‍ യഥാര്‍ഥ പൃഥ്വിരാജിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മാത്രമേ കണ്ടിട്ടുള്ളൂ; അമലാ പോള്‍

Uncategorized

നജീബിനെയും പൃഥ്വിരാജിനെയും ചിത്രത്തില്‍ വേര്‍തിരിച്ച് കാണാനാകില്ല, ഞാന്‍ യഥാര്‍ഥ പൃഥ്വിരാജിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മാത്രമേ കണ്ടിട്ടുള്ളൂ; അമലാ പോള്‍

നജീബിനെയും പൃഥ്വിരാജിനെയും ചിത്രത്തില്‍ വേര്‍തിരിച്ച് കാണാനാകില്ല, ഞാന്‍ യഥാര്‍ഥ പൃഥ്വിരാജിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മാത്രമേ കണ്ടിട്ടുള്ളൂ; അമലാ പോള്‍

പൃഥ്വിരാജ് നായകനായി വേഷമിടുന്ന ആടുജീവിതം റിലീസ് ചെയ്യാനിരിക്കുകയാണ്. അമലാ പോളാണ് പൃഥ്വിരാജിന്റെ ജോഡിയാകുന്നത്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അമലാ പോള്‍. നജീബിനെയും പൃഥ്വിരാജിനെയും വേര്‍തിരിച്ച് കാണാനാകില്ലെന്ന് പറയുകയാണ് അമലാ പോള്‍. രു നടനെന്ന നിലയില്‍ ചുരുക്കം സിനിമയില്‍ മാത്രമേ പൃഥ്വിരാജിനെ വേണ്ടവിധം ഉപയോഗിച്ചതായി തോന്നിയിട്ടുള്ളൂവെന്ന് അമലാ പോള്‍ വ്യക്തമാക്കുന്നു.

ക്ലാസ്‌മേറ്റ്‌സും ഇന്ത്യന്‍ റുപ്പിയുമൊക്കെ. മികച്ച നടനാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ താരത്തിന് അങ്ങനെ ലഭിച്ചിട്ടില്ല. എന്നാല്‍ ആടുജീവിതം അങ്ങനെയല്ല. ആടുജീവിതത്തിനായി മികച്ച പ്രകടനമാണ് നടത്തിയത്. യഥാര്‍ഥ ജീവിതത്തിലെ നജീബിനെയും പൃഥ്വിരാജിനെയും ചിത്രത്തില്‍ വേര്‍തിരിച്ച് കാണാനാകില്ല. ഞാന്‍ യഥാര്‍ഥ പൃഥ്വിരാജിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും നടി അമലാ പോള്‍ വ്യക്തമാക്കി.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടന്‍ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി.

2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്!മാനാണ് ചിത്രത്തി്‌നറെ സംഗീതം നിര്‍വഹിക്കുന്നത്.

ബെന്യാമിന്‍ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകന്‍ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവന്‍ വായിച്ചെടുക്കാമെന്നാണ് ആരാധകരും പറയുന്നത്. കണ്ണീര്‍ വറ്റിയ നജീബിന്റെ ദുരിതങ്ങള്‍ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നു. സിനിമയായി കാണുമ്പോള്‍ നോവലിനേക്കാളും തീക്ഷ്!ണത എന്തായാലും ആടുജീവിതത്തിന് ഉണ്ടാകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 28നാണ് റിലീസ്.

More in Uncategorized

Trending

Uncategorized